15 June 2025
TV9 MALAYALAM
Image Courtesy: GettyImages
ഉരുളക്കിഴങ്ങ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. എന്നാൽ അവ വളരെക്കാലം സൂക്ഷിച്ചുവയ്ക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.
പക്ഷേ ഫ്രിഡ്ജിൻ്റെ സഹായമില്ലാതെ തന്നെ അവ ദീർഘനാൾ സൂക്ഷിക്കാനുള്ള ചില പൊടികൈകൾ ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. മണ്ണ് പുരണ്ടിരിക്കുന്നവ തന്നെ വാങ്ങാൻ ശ്രമിക്കുക. അല്ലാത്തവ വേഗം ചീത്തവുന്നു.
അതേസമയം ഉരുളക്കിഴങ്ങ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കരുത്. തണുപ്പും ഇരുട്ടുമുള്ള ഭാഗങ്ങളിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
ആവശ്യത്തിന് ഉപയോഗിക്കാൻ നേരം മാത്രം ഉരുളക്കിഴങ്ങ് കഴുകാവൂ. അല്ലാത്തപക്ഷം നനവ് തട്ടുന്നതിലൂടെ പെട്ടെന്ന് ചീഞ്ഞ് കേടായി പോകും.
മറ്റ് പച്ചക്കറികൾക്കൊപ്പം കഴിവതും ഇവ സൂക്ഷിക്കാതിരിക്കുക. കാരണം മറ്റ് പച്ചക്കറികൾക്ക് ഒപ്പമാണെങ്കിൽ ഇവ വേഗം കേടാകാനുള്ള സാധ്യതയുണ്ട്.
കാർഡ് ബോർഡിനുള്ളിൽ മണ്ണോടുകൂടി തന്നെ ഉരുളക്കിഴങ്ങ് സൂക്ഷിച്ചാൽ ദീർഘകാലം കേടാകാതെ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.