Abdul Basith

Pic Credit: Unsplash

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Abdul Basith

24  January 2026

നമ്മുടെ ജീവിതശൈലി മെച്ചപ്പെടണമെങ്കിൽ രോഗപ്രതിരോധ ശേഷി വർധിക്കേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.

രോഗപ്രതിരോധ ശേഷി

ഓറഞ്ച്, നാരങ്ങ പോലുള്ള പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.

ഓറഞ്ച്

ആൻ്റി ബാക്ടീരിയൽ, ആൻ്റിവൈറൽ പദാർത്ഥങ്ങൾ ധാരാളമായി അടങ്ങിയ ഉള്ളി രോഗങ്ങൾക്കെതിരെ ചെറുത്തുനിൽക്കാൻ സഹായിക്കും.

വെളുത്തുള്ളി

ഇഞ്ചിയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതാണ്. ഇൻഫ്ലമേഷൻ കുറച്ച് ജലദോഷവും പനിയും നിയന്ത്രിക്കാൻ ഇഞ്ചിയ്ക്ക് കഴിയും.

ഇഞ്ചി

മഞ്ഞളിലെ കുർകുമിൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നതാണ്. രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.

മഞ്ഞൾ

തൈരിൽ ധാരാളം പ്രോബയോട്ടിക്സ് ഉണ്ട്. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്തും. അതുവഴി രോഗപ്രതിരോധ ശേഷി വർധിക്കുകയും ചെയ്യും.

തൈര്

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഇ ബദാമിലുണ്ട്. ബദാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ബദാം

ചീര പോലുള്ള ഇലക്കറികൾ വൈറ്റമിനും മിനറൽസും ആൻ്റിഓക്സിഡൻ്റുകളും കൊണ്ട് സമ്പന്നമാണ്. ഇതും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും.

ഇലക്കറികൾ