04 JULY 2025
SHIJI MK
Image Courtesy: Getty Images
പേരയ്ക്ക ഇഷ്ടമുള്ളവരല്ലേ നിങ്ങൾ? ധാതുക്കളുടെ കലവറയാണ് പേരയ്ക്ക. ഇത് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ ലഭിക്കുന്നു.
പേരയ്ക്കയിൽ വൈറ്റമിൻ സി, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ അത് കഴിക്കുന്നത് ഒട്ടും മോശമല്ല.
അവയ്ക്ക് പുറമെ വൈറ്റമിൻ എ,സി, ഡയറ്ററി ഫൈബർ, പൊട്ടാസ്യം, ആൻ്റിഓക്സിഡൻ്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളും പേരയ്ക്കയെ വ്യത്യസ്തമാക്കുന്നു.
പേരയ്ക്ക കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുന്നതിന് ഒപ്പം പ്രതിരോധശേഷി വർധിപ്പിക്കാനും കഴിയും.
പേരയ്ക്കയിൽ ഉള്ള വൈറ്റമിൻ സി, രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
പേരയ്ക്കയിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.
മാത്രമല്ല പേരയ്ക്ക കഴിക്കുന്നത് വഴി രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സാധിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും പേരയ്ക്ക കഴിക്കാം. അതിനും ഈ പഴം മികച്ചത് തന്നെ.
നാരുകൾ വലിയ അളവിൽ പേരയ്ക്കയിൽ ഉണ്ടെന്ന് പറഞ്ഞല്ലോ. അതിനാൽ തന്നെ ദഹനം എളുപ്പമാക്കുന്നു. ഭാരം കുറയ്ക്കുകയും ചെയ്യുന്നു.