30 July 2025
Abdul Basith
Pic Credit: Unsplash
പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കുന്നത് നമ്മുടെ ജീവിതനിലവാരം വർധിപ്പിക്കും. പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ശീലങ്ങൾ.
ഏതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മുൻകൂട്ടി തീരുമാനിക്കണം. ഏറ്റവും നിർണായകമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം.
അശ്രദ്ധയുണ്ടാവുന്ന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കണം. സോഷ്യൽ മീഡിയയും ഇമെയിലുകളുമൊക്കെ അശ്രദ്ധയുണ്ടാക്കും.
ഇടയ്ക്കിടെ ഇടവേളകളെടുത്ത് മനസിനെ ശാന്തമാക്കണം. ഇത് ചെയ്യുന്ന ജോലി എളുപ്പമാക്കും. മനസ് ശാന്തമായാൽ പ്രൊഡക്റ്റിവിറ്റി വർധിക്കും.
ഏറ്റവും നിർണായകമായ ടാസുകൾക്ക് കൃത്യമായ ഷെഡ്യൂൾ ഉണ്ടാവണം. തീരുമാനിച്ച സമയത്ത് തന്നെ ഈ ടാസ്കുകൾ പൂർത്തിയാക്കുകയും വേണം.
യോഗ പോലെ മനസിനെ ശാന്തമാക്കുന്ന കാര്യങ്ങൾ ശീലിക്കുക. നേരത്തെ പറഞ്ഞതുപോലെ മനസ് ശാന്തമായാൽ പ്രൊഡക്റ്റിവിറ്റി വർധിക്കും.
ലക്ഷ്യം അസാധ്യമാവരുത്. റിയലസ്റ്റിക്കായ ലക്ഷ്യങ്ങൾ തീരുമാനിക്കണം. ചെറിയ കാൽവെയ്പുകളിലൂടെ ലക്ഷ്യങ്ങളിലെത്താൻ ശീലിക്കണം.
അതാത് ടാസ്കുകൾക്കായി സമയം മാറ്റിവെക്കണം. ഈ മാറ്റിവച്ച സമയത്ത് മറ്റ് കാര്യങ്ങൾ ചെയ്യരുത്. മറ്റൊന്നും മനസിൻ്റെ ശ്രദ്ധ മാറ്റുകയുമരുത്.