29 JULY 2025
SHIJI MK
Image Courtesy: Unsplash
തേന്‍ കുടിക്കുന്നത് കൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. ധാരാളം പോഷകങ്ങള്‍ തേനില്‍ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ തേനിനുണ്ട്, ഇത് പ്രമേഹ രോഗികള്‍ക്കും കഴിക്കാം.
മാത്രമല്ല തേനില്‍ ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് അണുബാധ മാറാനായി സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാനും മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും തേന്‍ ഉപയോഗിക്കാം. ഇത് ഫലം തരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ പറയുന്നത്.
എന്നാല്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ശരിയായ രീതിയില്‍ അല്ല തേന്‍ ഉപയോഗിക്കുന്നത് എങ്കില്‍ വിഷഗുണം പോലും തേനിനുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി പറയുന്ന രീതിയില്‍ തേന്‍ ഉപയോഗിക്കാറുണ്ട്. ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി പലരും തേന്‍ കുടിക്കുന്നു.
എന്നാല്‍ പലരും ചെയ്യുന്നത് തിളച്ച വെള്ളത്തില്‍ തേന്‍ മിക്‌സ് ചെയ്ത് ചൂടാറുന്നത് വരെ കാത്തിരുന്ന ശേഷം കുടിക്കുക എന്നതാണ്. എന്നാല്‍ അങ്ങനെയാണോ ചെയ്യേണ്ടത്.
ചെറുചൂടുവെള്ളത്തിലോ തിളച്ച വെള്ളത്തിലോ തേന്‍ ചേര്‍ക്കുമ്പോള്‍ ഇത് വിഷഗുണം നല്‍കുന്നു. അതിനാല്‍ തന്നെ ഈ രീതിയിലുള്ള പരീക്ഷണങ്ങള്‍ ഉടന്‍ തന്നെ അവസാനിപ്പിക്കുക.
മാത്രമല്ല മാംസാഹാരത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ശരീരത്തിന് ഒട്ടും നല്ലതല്ല. മത്സ്യവും ചുവന്ന മാംസവും കഴിക്കുമ്പോള്‍ ഒരിക്കലും തേന്‍ കഴിക്കാന്‍ തന്നെ പാടില്ല.