ഈ ജീവിതരീതികൾ ഇൻഫ്ലമേഷൻ വർധിപ്പിക്കും

04 July2025

Abdul Basith

Pic Credit: Unsplash

നമ്മുടെ ജീവിതശൈലി പല അസുഖങ്ങൾക്കും കാരണമാവാറുണ്ട്. ജീവിതരീതികൾ ഇൻഫ്ലമേഷൻ അടക്കമുള്ള കാര്യങ്ങൾ വർധിപ്പിക്കും.

ജീവിതശൈലി

ഇൻഫ്ലമേഷൻ ഒഴിവാക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാവും. ഈ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇൻഫ്ലമേഷൻ

ഫാസ്റ്റ് ഫൂഡും ഷുഗറി ഡ്രിങ്ക്സും അടങ്ങുന്ന ജങ്ക് ഫൂഡ് ആണ് ഇൻഫ്ലമേഷൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. ജങ്ക് ഫൂഡുകൾ പരമാവധി ഒഴിവാക്കുക.

ജങ്ക് ഫൂഡ്

വ്യായാമം ഇല്ലെങ്കിലും ഇൻഫ്ലമേഷനുണ്ടാവാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ ശരീരം അനങ്ങി പണിയെടുക്കേണ്ടതുണ്ട്. ഇതും ജീവിതശൈലിയാണ്.

വ്യായാമം

ഉറക്കം ശരിയായില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പല പ്രശ്നങ്ങളിൽ ഒന്നാണ് ഇൻഫ്ലമേഷൻ. ദിവസം 6-7 മണിക്കൂർ നേരമെങ്കിലും ഉറങ്ങേണ്ടതുണ്ട്.

ഉറക്കം

മാനസിക സമ്മർദ്ദമുണ്ടാവുമ്പോൾ കോർട്ടിസോൾ ഹോർമോൺ റിലീസാവും. ഇങ്ങനെ തുടരെയുണ്ടാവുന്ന മാനസികസമ്മർദ്ദം ഇൻഫ്ലമേഷനിടയാക്കും.

മാനസികസമ്മർദ്ദം

മദ്യപാനവും പുകവലിയും ഒഴിവാക്കേണ്ടതാണ്. ഈ രണ്ട് ശീലങ്ങളും രോഗപ്രതിരോധ ശേഷി തകരാറിലാക്കി ഇൻഫ്ലമേഷനുള്ള സാധ്യത വർധിപ്പിക്കും.

മദ്യപാനം, പുകവലി

ദന്താരോഗ്യം ഇൻഫ്ലമേഷനുണ്ടാക്കുന്ന മറ്റൊരു പ്രധാന കാരണമാണ്. ദന്താരോഗ്യം മോശമായാൽ ഇൻഫ്ലമേഷനുണ്ടാക്കുന്ന ബാക്ടീരിയ രക്തത്തിലെത്തും.

ദന്താരോഗ്യം