10 May 2025
Nithya V
Image Courtesy: Freepik
യുദ്ധം ഭയപ്പെടുത്തുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. എന്നാൽ ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയുന്നത് ജീവൻ രക്ഷിക്കും.
യുദ്ധസാഹചര്യത്തിൽ എല്ലാവരും ഓർമ്മിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ശാന്തത പാലിക്കേണ്ടത് അന്ത്യാവശ്യമാണ്. പരിഭ്രാന്തരാകരുത്. ഒറ്റയ്ക്ക് നിൽക്കുന്ന സാഹചര്യം ഒഴിവാക്കി കഴിയുന്നിടത്തോളം കുടുംബത്തോടോപ്പം നിൽക്കുക.
ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥലം അല്ലെങ്കിൽ ഷെൽട്ടർ എവിടെയാണെന്ന് അറിയുക. സർക്കാരിന്റെ പദ്ധതികളും നിർദേശങ്ങളും പാലിക്കുക.
ഭക്ഷണം, വെള്ളം, മരുന്നുകൾ, ടോർച്ച്, ബാറ്ററികൾ എന്നിവ പായ്ക്ക് ചെയ്യുക. ഐഡി കാർഡുകൾ, പണം, പ്രധാപ്പെട്ട പേപ്പറുകൾ എന്നിവ സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുക.
സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ വിശ്വസിക്കരുത്. ഔദ്യോഗിക വാർത്ത സ്രോതസ്സുകളെ ആശ്രയിക്കുക.
പ്രായമായവരെയും കുട്ടികളെയും സഹായിക്കുക. ഈ സമയത്ത് ഐക്യത്തോടെ ഒരുമിച്ച് നിൽക്കുന്നതാണ് നല്ലത്. മറ്റുള്ളവരെ സഹായിക്കുക.
വളരെയധികം ജാഗ്രത പുലർത്തേണ്ട കാലഘട്ടമാണ് യുദ്ധസമയം. അതിനാൽ തെറ്റായ വിവരങ്ങൾ പരത്താതിരിക്കുക. വ്യാജ വാർത്തകളെ അവഗണിക്കുക.