14 May 2025
Abdul Basith
Pic Credit: Social Media
സാംസങ് ഗ്യാലക്സി എസ് 25 പരമ്പരയിലെ ഏറ്റവും പുതിയ ഫോൺ സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ് പുറത്തിറങ്ങിയിരിക്കുകയാണ്.
കമ്പനിയുടെ ഏറ്റവും കനം കുറഞ്ഞ ഫോൺ എന്ന അവകാശവാദവുമായാണ് സാംസങ് ഗ്യാലക്സി എസ്25 എഡ്ജ് ഫോൺ അവതരിപ്പിച്ചത്.
സാംസങ് ഗ്യാലക്സി പരമ്പരയിലെ പുതിയ മോഡലാണ് എഡ്ജ്. സാംസങ് എസ്25 എഡ്ജ് ഫോണിൻ്റെ ചില സവിശേഷതകൾ പരിശോധിക്കാം.
സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ് ഫോണിൻ്റെ ഏറ്റവും വലിയ സവിശേഷതയാണ് കനം. 5.8 മില്ലിമീറ്റർ കനത്തിലാണ് ഫോൺ പുറത്തിറങ്ങുന്നത്.
പതിവുപോലെ ഡിസ്പ്ലേയിൽ കോമ്പ്രമൈസിന് സാംസങ് തയ്യാറല്ല. 6.7 ഇഞ്ചിൻ്റെ ക്വാഡ് എച്ച്ഡി+ അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിൽ.
സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. നിലവിലുള്ളതിൽ ഏറ്റവും പവർഫുൾ ആയ ചിപ്സെറ്റാണിത്.
ഇരട്ട ക്യാമറയാണ് പിൻഭാഗത്തുള്ളത്. പ്രൈമറി ക്യാമറ 200 മെഗാപിക്സലാണ്. 12 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ക്യാമറയാണ് സെക്കൻഡറി.