14 January 2026

Jayadevan A M

കൊഴുപ്പ് കുറയ്ക്കാം ഈ സിമ്പിള്‍ ട്രെഡ്മില്‍ വ്യായാമത്തിലൂടെ

Image Courtesy: Getty

കൊഴുപ്പ് കുറയ്ക്കാന്‍ വളരെ എളുപ്പത്തില്‍ ട്രെഡ്മില്ലിലൂടെ ചെയ്യാനാകുന്ന ഒരു വ്യായാമ രീതി പങ്കുവയ്ക്കുകയാണ്‌ ഫിറ്റ്‌നസ് ട്രെയിനർ ഹെയ്‌ലി സിമ്മര്‍മാന്‍

കൊഴുപ്പ് കുറയ്ക്കാം

20 മിനിറ്റ് കൊണ്ട് ട്രെഡ്മില്ലില്‍ ഈ വ്യായാമം ചെയ്യാം. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഇതേക്കുറിച്ച് ഹെയ്‌ലി സിമ്മര്‍മാന്‍ വിശദീകരിക്കുന്നത്‌

20 മിനിറ്റ്‌

ആദ്യത്തെ 3 മിനിറ്റ് വേഗത 3.0-ൽ വെച്ച് സാധാരണ നിലയിൽ നടക്കണം. ഇത് ശരീരത്തെ വർക്ക്ഔട്ടിനായി സജ്ജമാക്കും

വാം അപ്പ്

അടുത്ത 5 മിനിറ്റ് ഇൻക്ലൈൻ (ചരിവ്) 8-ലേക്കും വേഗത 3.5-ലേക്കും ക്രമീകരിക്കണം. ഇത് തുടയിലെയും മറ്റും പേശികളെ ബലപ്പെടുത്താൻ സഹായിക്കും

ഇൻക്ലൈൻ വാക്ക്

അടുത്ത 5 മിനിറ്റ് കൂടുതൽ തീവ്രതയോടെ ചെയ്യേണ്ടതാണ്‌. ഇൻക്ലൈൻ 12-ലേക്ക് ഉയർത്തുകയും വേഗത 3.0 ആക്കി നിലനിർത്തുകയും വേണം

പവർ ക്ലൈംബ്

തുടര്‍ന്ന്‌ 5 മിനിറ്റ് ഇൻക്ലൈൻ 6-ലേക്ക് കുറച്ച് വേഗത 3.8 ആക്കി വര്‍ധിപ്പിക്കണം. ഇത് ഹൃദയമിടിപ്പ് നിലനിർത്താനും സ്റ്റാമിന കൂട്ടാനും ഉപകരിക്കും

വേഗത്തിലുള്ള നടത്തം

അവസാന 2 മിനിറ്റ് വേഗത 2.8 ആയി കുറച്ച് സാവധാനം നടക്കണം. ഇത് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ സഹായിക്കും

കൂൾ ഡൗൺ 

ഈ വെബ്‌സ്റ്റോറി പൊതുവായ വിവരങ്ങള്‍ക്ക് വേണ്ടി മാത്രമാണുള്ളത്. ശാരീരിക പ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വര്‍ക്ക്ഔട്ട് ചെയ്യുക

നിരാകരണം