5 March 2026
Jenish Thomas
Image Courtesy: Social Media
ഒടിടി റിലീസിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. വാരാന്ത്യം ആയതോടെ ഇന്ന് അർധരാത്രി മുതൽ നിരവധി ചിത്രങ്ങളുടെ ഒടിടി സംപ്രേഷണം ആരംഭിക്കുന്നതാണ്
ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ഏക മലയാളം ചിത്രമാണ് ധീരം. ഇന്ദ്രജിത്ത് സുകുമാരൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഇന്ന് അർധരാത്രി മുതൽ പ്രൈം വീഡിയോയിലും സൺ നെക്സിറ്റിലും സംപ്രേഷണം ചെയ്യും
വിജയ് സേതുപതി അരവിന്ദ് സ്വാമി എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സൈലൻ്റ് മൂവിയാണ് ഗാന്ധി ടോക്ക്സ്. ചിത്രം ഇന്ന് രാത്രിയിൽ സീ5 എത്തും
അനശ്വര രാജൻ്റെ തമിഴ് റോംകോം ചിത്രമാണ് വിത്ത് ലവ്. ചിത്രം ഇന്ന് രാത്രിയിൽ നെറ്റ്ഫ്ലിക്സിലാണ് സംപ്രേഷണം ചെയ്യുക.
തമിഴ് ആക്ഷൻ ഡ്രാമ ചിത്രമാണ് ജോക്കി. ചിത്രം കഴിഞ്ഞ ദിവസം പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരുന്നു
തമിഴ് ഹൊറർ ത്രില്ലർ ചിത്രമാണ് ഗ്രാനി. സൺനെക്സ്റ്റിലൂടെ ചിത്രം ഇന്ന് രാത്രി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും
തമിഴിൽ ഇറങ്ങിയ ഫീൽ ഗുഡോ റോം-കോം ചിത്രമാണ് ഡിയർ രതി. സൺ നെക്സ്റ്റിലൂടെ ചിത്രം ഇന്ന് രാത്രി മുതൽ സംപ്രേഷം ചെയ്യും.
മലയാളം ചിത്രം പ്രകമ്പനം ഈ മാസം തന്നെ ഒടിടിയിൽ എത്തും. സീ5 ആണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്.