2 August 2025
Nithya V
Image Credits: Unsplash
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കൃത്യമായ രീതിയിൽ വായ വൃത്തിയാക്കാത്തത് പല പ്രശ്നങ്ങൾക്കും കാരണമാകും.
പല്ലിന്റെ ആരോഗ്യത്തിന് രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. എന്നാൽ അമിതമായി പല്ല് തേക്കാനും പാടില്ല.
പല്ല് തേക്കുന്നത് ഒഴിവാക്കേണ്ട മൂന്ന് സന്ദർഭങ്ങളെ കുറിച്ച് ദന്തഡോക്ടറായ സുരീന സേഗൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു.
ഭക്ഷണം കഴിച്ചയുടൻ പല്ല് തേക്കുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിക്കുമ്പോൾ വായ അസിഡിക് ആകുന്നു. ഈ അവസ്ഥയിൽ പല്ല് തേക്കുന്നത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും.
അതുപോലെ ഛര്‍ദ്ദിച്ച ഉടൻ പല്ല് തേക്കുന്നതും നല്ലതല്ല, പകരം വായ് കഴുകിയാൽ മതിയെന്ന് ഡോ. സുരീന സേഗൽ വീഡിയോയില്‍ പറയുന്നു.
വയറിലുള്ള പല ആസിഡുകളും ഛർദ്ദിക്കുന്നതോടെ വായിൽ എത്തും. അതിനാല്‍ ആ സമയത്ത് പല്ല് തേക്കുന്നതും ഇനാമല്‍ നശിപ്പിക്കും.
കൂടാതെ കോഫി കുടിച്ച ഉടനും പല്ല് തേക്കരുത് എന്നാണ് ഡോ. സുരീന സേഗല്‍ പങ്ക് വച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്.
കോഫി കുടിക്കുമ്പോൾ വായിൽ ഒരു അസിഡിക് അന്തരീക്ഷമാണ് ഉണ്ടാകുന്നത്. അതിനാല്‍ ആ സമയത്ത് പല്ല് തേക്കുന്നത് ഇനാമല്‍ നശിപ്പിക്കും.