08 JUNE 2025
Sarika KP
Image Courtesy: Getty Images
മിക്ക അടുക്കളകളിലും പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും ഒരുപാട് തെറ്റുകള്‍ വരുത്താറുണ്ട്.
പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോൾ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം
അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാനും ആഹാരം കേടായിപോകുന്നതടക്കമുള്ള കാര്യങ്ങള്‍ തടയാനും സഹായിക്കും.
കുക്കറിലെ ആവിയും മര്‍ദവുമാണ് ഭക്ഷണം വേവാന്‍ കാരണമാകുന്നത്. അതുകൊണ്ടുതന്നെ കുക്കറില്‍ ആവശ്യത്തിന് വെള്ളമുണ്ട് എന്ന് ഉറപ്പ് വരുത്തുക
കുക്കറില്‍ പാചകംചെയ്യുമ്പോള്‍ പെട്ടെന്ന് പാലോ, തൈരോ ക്രീമോ ചേര്‍ക്കുന്നത് അത് കേടാകാന്‍ കാരണമാകും.
സമയം ലാഭിക്കാനായി അളവില്‍ കൂടുതല്‍ സാധനങ്ങള്‍ കുക്കറില്‍ ഉള്‍കൊള്ളിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്.
കുക്കറിലെ ഭക്ഷണം കുറഞ്ഞ തീയില്‍ മാത്രം വേവിക്കുക. അല്ലെങ്കിൽ സാധനങ്ങള്‍ പാകമാകുന്നതിന് മുമ്പേ വിസില്‍ വരാന്‍ കാരണമാകും.
കുക്കറിലെ മര്‍ദം റിലീസ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക. കുക്കറിലെ മര്‍ദം തന്നെത്താന്‍ പുറത്തുപോയശേഷം എടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്.