16 JULY 2025

TV9 MALAYALAM

ഹെൽമെറ്റ് വെക്കുമ്പോഴുള്ള മുടി കൊഴിച്ചിൽ ഒഴിവാക്കണോ?

 Image Courtesy: Getty Images 

ഹെൽമെറ്റ് ധരിക്കുന്നവർ ദിവസവും മുടി കഴുകി വൃത്തിയാക്കുന്നത് വിയർപ്പും അഴുക്കും അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.

 മുടി കഴുകുക

നനഞ്ഞ മുടിയിൽ ഹെൽമെറ്റ് വെക്കുന്നത് മുടി പൊട്ടാനും ദുർബലമാകാനും സാധ്യതയുണ്ട്. ഹെൽമെറ്റ് ധരിക്കുന്നതിന് മുൻപ് മുടി പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പാക്കുക.

നനഞ്ഞ മുടി

ഹെൽമെറ്റ് ധരിക്കുന്നതിന് മുൻപ് ഒരു കോട്ടൺ തുണികൊണ്ട് തലയും മുടിയും മൂടുന്നത് വിയർപ്പ് നേരിട്ട് മുടിയിൽ എത്തുന്നത് തടയും.

കോട്ടൺ തുണി

ഹെൽമെറ്റിന്റെ ഉൾഭാഗം വൃത്തിയായി സൂക്ഷിക്കുന്നത് അഴുക്കും ബാക്ടീരിയകളും തലയോട്ടിയിൽ എത്തുന്നത് തടയാൻ സഹായിക്കും.

വൃത്തി

നിങ്ങളുടെ തലയുടെ വലുപ്പത്തിന് അനുയോജ്യമായ ഹെൽമെറ്റ് തിരഞ്ഞെടുക്കുക. ഇറുകിയ ഹെൽമെറ്റ് മുടി വലിച്ചിഴയ്ക്കാനും പൊട്ടാനും കാരണമാകും.

ശരിയായ അളവ് 

മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് താരൻ, ഫംഗസ് അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.

മറ്റൊരാളുടേത്

ഹെൽമെറ്റ് ധരിക്കുമ്പോൾ തല വിയർക്കുന്നത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുമെന്നതിനാൽ, വിയർപ്പ് കുറയ്ക്കാൻ ശ്രമിക്കുക.

വിയർപ്പ്

വിയർപ്പ് കെട്ടിക്കിടന്ന് മുടിയിൽ അഴുക്കും താരനും അടിഞ്ഞുകൂടുന്നത് മുടികൊഴിച്ചിൽ വർദ്ധിപ്പിക്കും. അതിനാൽ, തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

താരനും അഴുക്കും