19 July 2025
Sarika KP
Image Courtesy: Getty Images
അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് പുളി. നമ്മൾ ഉണ്ടാക്കുന്ന ഒട്ടുമിക്ക കറികളിലും പുളി ഉപയോഗിക്കാറുമുണ്ട്.
മഴക്കാലമായതിനാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടുവരാനുള്ള സാധ്യതയും കൂടുതലാണ്. പുളി കേടുവരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി.
വായുവിൽ തങ്ങി നിൽക്കുന്ന ഈർപ്പം കൊണ്ടാണ് മഴക്കാലത്ത് പൊതുവെ അടുക്കളയിലെ മിക്ക സാധനങ്ങളും കേടുവരുന്നത്.
വായു കടക്കാത്ത പാത്രത്തിലാക്കി പുളി സൂക്ഷിക്കാം. ഇത് ഈർപ്പത്തെ തടയുകയും പുളി കേടുവരാതിരിക്കാനും സഹായിക്കുന്നു.
പുളി ദീർഘകാലം കേടുവരാതിരിക്കാൻ ഗ്ലാസ് പാത്രങ്ങളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് ഈർപ്പം ഉണ്ടാകുന്നതും ഒഴിവാക്കാൻ സാധിക്കുന്നു.
ദീർഘകാലം പുളി കേടുവരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു സിപ് ലോക്ക് ബാഗിലാക്കി നന്നായി അടച്ച് സൂക്ഷിക്കുക.
തണുപ്പുള്ള ഈർപ്പമില്ലാത്ത സ്ഥലങ്ങളിൽ പുളി സൂക്ഷിക്കാം. നനവുള്ള സ്പൂൺ ഉപയോഗിച്ച് പുളി എടുക്കരുത്. ഇത് പൂപ്പലും ഫങ്കസും ഉണ്ടാവാൻ കാരണമാകുന്നു.
കുഴമ്പു രൂപത്തിലാക്കി അരച്ച് ഇത് ഗ്ലാസ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ദിവസങ്ങളോളം പുളി കേടുവരാതിരിക്കാൻ സഹായിക്കുന്നു.