29 June 2025

SARIKA KP

വെളിച്ചെണ്ണയ്ക്ക് തീ വില: എണ്ണയുടെ ഉപയോഗം എങ്ങനെ കുറയ്ക്കാം?

Image Courtesy: Getty

നാം കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും എണ്ണ ചേർക്കുന്നുണ്ട്.  രുചികരമായ വിഭവങ്ങൾ തയാറാക്കാൻ മിക്കവരും വെളിച്ചെണ്ണയാണ് ഉപയോ​ഗിക്കാറുള്ളത്.

വെളിച്ചെണ്ണ

സംസ്ഥാനത്തെ വെളിച്ചെണ്ണ കിലോയ്ക്ക് 390 മുതല്‍ 400 വരെയായി. ഇതോടെ വെളിച്ചെണ്ണ പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ആളുകൾ.

വെളിച്ചെണ്ണയ്ക്ക് തീ വില

ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരാൻ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് സഹായിക്കും. എങ്ങനെ ഉപയോഗം കുറയ്ക്കാമെന്ന് നോക്കാം

ഉപയോഗം എങ്ങനെ കുറയ്ക്കാം

ധാരാളം എണ്ണയിൽ ഡീപ് ഫ്രൈ ചെയ്യുന്നതിനു പകരം എയർ ഫ്രയിങ്ങ്, ബേക്കിങ്ങ്, ഷാലോ ഫ്രയിങ്ങ് ഇവ തിരഞ്ഞെടുക്കാം.

എയർ ഫ്രയിങ്ങ്

എണ്ണയിൽ ഇട്ട് വഴറ്റുന്നതിനു പകരം വെള്ളം, തൈര്, പച്ചക്കറി വേവിച്ച വെള്ളം എന്നിവ ചേർത്ത് ഇളക്കുന്നത് നല്ലത്.

പച്ചക്കറി വേവിച്ച വെള്ളം

 എണ്ണയ്ക്ക് പകരമായി കൊഴുപ്പ് കിട്ടാൻ നാച്വറൽ ഫാറ്റ് ആയ നട്ട് പേസ്റ്റ്, യോഗർട്ട്, അവക്കാഡോ ഉടച്ചത് ഇവ ചേർക്കാം. എണ്ണയ്ക്ക് പകരമായി ചാറ് കറികളിൽ കശുവണ്ടി അരച്ചത് ചേർക്കാം.

നട്ട് പേസ്റ്റ്, യോഗർട്ട്

എണ്ണയിൽ വറുത്ത വിഭവങ്ങൾക്കു പകരം ആവിയിൽ വേവിച്ച മോമോസ്, ഗ്രിൽഡ് ചിക്കൻ, ഗ്രിൽഡ് ഫിഷ് ഇവ ഉപയോഗിക്കാം.

ഗ്രിൽഡ് ചിക്കൻ, ഗ്രിൽഡ് ഫിഷ്

ക്രമേണ എണ്ണയുടെ അളവ് കുറച്ച് കൊണ്ടു വരുകയും എണ്ണയ്ക്ക് പകരം ഇത്തരത്തിൽ ആരോഗ്യകരമായ മറ്റ് മാർഗങ്ങൾ ഉപയോ​ഗിക്കുന്നത് നല്ലതാണ്.

എണ്ണയുടെ അളവ് കുറയ്ക്കുക