November 30 2025
Nithya V
Image Courtesy: Getty Images
അടുക്കള എപ്പോഴും ഫ്രഷായി സൂക്ഷിക്കുക എന്നത് അൽപം വെല്ലുവിളി നിറഞ്ഞ ജോലിയാണ്. ഭക്ഷണങ്ങളുടെ കറയും എണ്ണമയവുമെല്ലാം മാറ്റാൻ അൽപം പ്രയാസമാണ്.
എന്നാൽ വീട്ടിലെ ഒരു പൊടി ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?
അടുക്കളയിലെ ബേക്കിംഗ് സോഡയാണ് ഈ താരം. കറകളെയും ദുർഗന്ധത്തെയും നീക്കം ചെയ്യുന്ന പ്രകൃതിദത്തമായ ക്ലീനിംഗ് ഏജന്റാണിവ.
സ്റ്റൗ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ സഹായിക്കും. അതിനായി നനവുള്ള ഗ്യാസ് സ്റ്റൈവിൽ ബേക്കിങ് സോഡ വിതറി, 10 മിനിറ്റിനു ശേഷം സ്ക്രബ് ചെയ്ത് കഴുകാം.
സിങ്ക് വൃത്തിയാക്കാൻ അവയ്ക്കുള്ളിലേക്ക് ബേക്കിങ് സോഡ വിതറി കുറച്ച് നാരങ്ങ നീരു കൂടി ഒഴിക്കാം. ശേഷം സ്ക്രബ് ചെയ്ത് കഴുകാം.
ഒരു സ്പൂൺ ബേക്കിങ്ങ് സോഡയിലേയ്ക്ക് കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. കറ പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ ഇവ മികച്ചതാണ്.
ബേക്കിങ് സോഡ ഒരു കോട്ടൺ തുണിയിൽ കെട്ടി ഫ്രിഡ്ജിനുള്ളിലോ അടുക്കള ക്യാബിനിലോ വയ്ക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും.
ബേക്കിങ് സോഡ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി, ഇളം ചൂടുവെള്ളത്തിൽ ചേർക്കാം. ഇത് കറയുള്ളയിടത്ത് തുടയ്ക്കാം.