November 30 2025

SHIJI MK

Image Courtesy: Getty Images

രാത്രി മുട്ട കഴിക്കാറുണ്ടോ? ഇതൊന്ന് ശ്രദ്ധിക്കൂ

മുട്ട കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. നോണ്‍ വെജ്, വെജ് എന്നിങ്ങനെ രണ്ട് വിഭാഗത്തിലും ഉള്‍പ്പെടുന്ന ഭക്ഷണങ്ങളില്‍ ഒന്നുകൂടിയാണ് മുട്ട.

മുട്ട

മുട്ടയില്‍ പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിന്‍ ഡി എന്നിങ്ങനെ ധാരാളം പോഷകങ്ങളുണ്ട്. മുട്ട കഴിക്കുന്നത് അതിനാല്‍ തന്നെ നല്ലതാണ്.

പോഷകങ്ങള്‍

രാത്രിയില്‍ മുട്ട കഴിക്കുന്ന ശീലമുള്ളവരും ഇല്ലാത്തവരും ഉണ്ട്. എന്നാല്‍ രാത്രിയില്‍ മുട്ട കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പൊതുവേയുള്ള ധാരണ.

എന്നാല്‍

എന്നാല്‍ മുട്ട കഴിക്കാന്‍ അങ്ങനെ പ്രത്യേക സമയമൊന്നുമില്ല. അത്താഴത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഭക്ഷണം

മുട്ടയിലുള്ള ട്രിപ്‌റ്റോഫാന്‍ എന്ന ഘടകം സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കുന്നു.

ട്രിപ്‌റ്റോഫാന്‍

രാത്രിയില്‍ മുട്ട കഴിക്കുന്നത് ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കും. വൈറ്റമിന്‍ ഡിയും മുട്ട വഴി ശരീരത്തിലേക്ക് എത്തുന്നുണ്ട്.

കൊളസ്‌ട്രോള്‍

മാത്രമല്ല, രാത്രി മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. വയറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനും ദഹനത്തിനും നല്ലതാണ്.

ശരീരഭാരം

ഇത്രയേറെ പോഷകങ്ങള്‍ അടങ്ങിയ മുട്ട രാത്രിയില്‍ കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും തടയാനാകും.

അധികം