19 August 2026

Sumeesh T Unneen

തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും 

Photo Credit: PTI

തമിഴ്‌നാട്ടിലെ എല്ലാ എംഎൽഎമാർക്കും കാറും ഇന്ധന അലവൻസും ഉൾപ്പെടെ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ

എംഎൽഎമാർക്ക് ബമ്പർ ഓഫർ

മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ വേഗത്തിൽ ഇടപെടാനും യാത്രകൾക്കുമായി സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സർക്കാർ വാഹനം നൽകാനാണ് തീരുമാനം

234 പേർക്കും സർക്കാർ വാഹനം

കാറിലെ ഇന്ധനം, വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾ, ഡ്രൈവറുടെ ശമ്പളം എന്നിവയ്ക്കായി ഓരോ എം.എൽ.എയ്ക്കും പ്രതിമാസം 75,000 രൂപ വീതം പ്രത്യേക അലവൻസായി നൽകും

മാസം 75,000 രൂപ അലവൻസ്

സർക്കാർ വാഹനത്തിനും അലവൻസിനും പുറമെ, എംഎൽഎമാർക്ക് ഔദ്യോഗിക കാര്യങ്ങൾക്കായി സ്വന്തമായി ഒരു സെക്രട്ടറിയെ നിയമിക്കാൻ 25,000 രൂപയും അനുവദിക്കും.

സെക്രട്ടറിക്ക് 25,000 രൂപ

ജനങ്ങളുടെ പരാതികൾ കേൾക്കാനും പദ്ധതികൾ വിലയിരുത്താനും എംഎൽഎമാർക്ക് മണ്ഡലത്തിൽ നിരന്തരം യാത്ര ചെയ്യേണ്ടതുണ്ടെന്ന് വിജയ്

എന്തിനാണ് ഈ ആനുകൂല്യം?

എംഎൽഎമാർക്ക് സർക്കാർ വാഹനം നൽകുന്നത് വഴി സംസ്ഥാനത്ത് അഴിമതിരഹിതവും സുതാര്യവുമായ ഭരണം ഉറപ്പാക്കാൻ കഴിയുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ

ലക്ഷ്യം സുതാര്യമായ ഭരണം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ആദ്യമായി സഭയിലെത്തിയവരുമായ എംഎൽഎമാർക്ക് ഈ തീരുമാനം ഏറെ സഹായകമാകും

പുതുമുഖങ്ങൾക്ക് താങ്ങായി

എം.എൽ.എമാർക്ക് കാറുകൾ അനുവദിക്കണമെന്ന് വി.സി.കെ എം.എൽ.എ ജ്യോതിമണി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാരിൻ്റെ ഈ പ്രഖ്യാപനം

വി.സി.കെ എംഎൽഎയുടെ അഭ്യർത്ഥന