17 December 2025
Sarika KP
Image Courtesy: Unsplash
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. വളരെ എളുപ്പം തയ്യാറാക്കുന്നത് കൊണ്ട് തന്നെ മിക്ക വീടുകളിലും പുട്ട് സ്ഥിരമാണ്.
എന്നാൽ വളരെ സോഫ്റ്റായി തയ്യാറാക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. ചിലപ്പോൾ പുട്ട് കട്ടിയുള്ളതാകാൻ സാധ്യതയുണ്ട്.
എന്നാൽ ശരിയായ രീതിയിൽ മാവ് നനയ്ക്കാനും ആവി കയറ്റാനും അറിഞ്ഞാൽ നല്ല പഞ്ഞിപോലെയുള്ള മൃദുവായ പുട്ട് എളുപ്പത്തിൽ ഉണ്ടാക്കാം.
രാവിലെ ആസ്വദിച്ചു കഴിക്കാൻ പഞ്ഞി പോലെ സോഫ്റ്റ് പുട്ട് കിട്ടാൻ ഒരു നുറുങ്ങു വിദ്യയുണ്ട്. ഈ റെസിപ്പി ട്രൈ ചെയ്യൂ
പച്ചരി 8 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തെടുക്കാം. ശേഷം വെള്ളം കളഞ്ഞ് അരി വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കാം.
ഒട്ടും ജലാംശം ഇല്ലാതെ ഉണക്കിയെടുത്ത അരി നന്നായി പൊടിച്ചെുക്കാം. അരിപ്പൊടി അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.
പുട്ട് തയ്യാറാക്കാൻ ആവശ്യമായ പൊടി എടുത്ത് കുറച്ച് ഉണക്ക കപ്പയുടെ പൊടി കൂടി ചേർത്ത് പാനിൽ ചൂടാക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം.
പൊടിയിൽ ചെറുചൂടുള്ള വെള്ളം ചേർത്ത് പുട്ട് തയ്യാറാക്കാൻ പാകത്തിന് നനച്ചെടുക്കാം. ശേഷം പുട്ടുകുറ്റിയിൽ വേവിച്ചെടുക്കാം.