25 MAY 2025

SHIJI MK

Image Courtesy: Unsplash

ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ ഇവ കഴിക്കാം

ബ്ലഡ് ഷുഗര്‍ കാരണം ബുദ്ധിമുട്ടുന്നയാളാണോ നിങ്ങള്‍? എങ്കില്‍ അത് കുറയ്ക്കാനായി രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍ നോക്കാം.

ഷുഗര്‍

ഫൈബറിന്റെ ഉറവിടമായ ഓട്‌സ് രാവിലെ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ഓട്‌സ്

ബദാമിലും വാള്‍നട്‌സിലും ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു അതിനാല്‍ ഇവ രാവിലെ കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

ബദാം, വാള്‍നട്‌സ്

ഉലുവയിലും വലിയ അളവില്‍ നാരുകളുണ്ട്. അതിനാല്‍ ഉലുവയിട്ട വെള്ളം വെറും വയറ്റില്‍ കുടിക്കുന്നതും നല്ലതാണ്.

ഉലുവ

ബെറി പഴങ്ങള്‍ ഗ്രീക്ക് യോഗേര്‍ട്ടില്‍ ചേര്‍ത്ത് രാവിലെ കഴിക്കുന്നതും ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ബെറി പഴങ്ങള്‍

നെല്ലിക്കയിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

നെല്ലിക്ക

മുട്ടയിലുള്ള പ്രോട്ടീന്‍ പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും. അതിനാല്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മുട്ട

ചിയ സീഡിലുള്ള നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്.

ചിയ സീഡ്