12 March 2026

Nithya V

തക്കാളി കൃഷി എളുപ്പത്തിൽ ചെയ്യാം, ഇതൊന്ന് ശ്രദ്ധിച്ചാൽ മതി

Image Credit: Getty Images

മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് തക്കാളി. എന്നാൽ ഇനി കാശ് കൊടുത്ത് തക്കാളി വാങ്ങേണ്ട, ചെറിയ സ്ഥലത്ത് തക്കാളി കൃഷി തുടങ്ങിയാലോ...

തക്കാളി

കേരളത്തിലെ കാലാവസ്ഥയിൽ അടുക്കളത്തോട്ടത്തിലും പറമ്പിലും ഒരുപോലെ വിജയിപ്പിക്കാവുന്ന ഒന്നാണ് തക്കാളി കൃഷി.

തക്കാളി കൃഷി

പ്രാദേശികമായ വിത്തുകൾക്ക് പുറമെ അർക്ക രക്ഷക്, അർക്ക സമ്രാട്ട് എന്നിങ്ങനെ കീടപ്രതിരോധ ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളും തിരഞ്ഞെടുക്കാം.

വിത്ത്

നേരിട്ട് വിത്ത് പാകുന്നതിനേക്കാൾ തൈകൾ നട്ടുപിടിപ്പിക്കുന്നതാണ് നല്ലത്. വിത്തുകൾ പ്രോ-ട്രേകളിലോ ചെറിയ തടങ്ങളിലോ പാകി മുളപ്പിക്കണം.

തൈകൾ

ശേഷം,  4-5 ഇലകൾ വന്ന തൈകൾ മാറ്റി നടാം. ചെടികൾ തമ്മിൽ ഏകദേശം 60 സെന്റീമീറ്ററും വരികൾ തമ്മിൽ 75 സെന്റീമീറ്ററും അകലം പാലിക്കേണ്ടതാണ്.

അകലം

ഗ്രോബാഗിലാണെങ്കിൽ ഒരു ബാഗിൽ ഒരു തൈ വീതം നടാം. ചെടി നട്ട് രണ്ടാഴ്ച കഴിയുമ്പോൾ മുതൽ ജൈവവളങ്ങൾ നൽകി തുടങ്ങാം.

വളം

തക്കാളിക്ക് സ്ഥിരമായ നന ആവശ്യമാണെങ്കിലും വെള്ളം കെട്ടിനിൽക്കാൻ പാടില്ല. വളരുന്നതിനനുസരിച്ച് താങ്ങ് വച്ച് കൊടുക്കണം.

നന

നട്ട് 70-80 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താവുന്നതാണ്. പഴുത്തു തുടങ്ങുമ്പോൾ തന്നെ പറിച്ചെടുക്കുന്നതാണ് നല്ലത്.

വിളവെടുപ്പ്