22 December 2025

Nithya V

Image Courtesy:  Getty Images

കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി

കറിയിൽ ഉപ്പ് കൂടുന്നത് എന്ത് ചെയ്യുമെന്ന ടെൻഷനിലാണോ? എന്നാൽ അൽപം ചോറുണ്ടെങ്കിൽ നോ ടെൻഷൻ. ചില പൊടിക്കൈകൾ ഇതാ...

ഉപ്പ്

കുറച്ച് ചോറെടുത്ത് നല്ല കോട്ടൺ തുണിയിൽ നന്നായി കിഴി കെട്ടി കറിയിൽ കുറച്ച് സമയം ഇട്ട് വയ്ക്കാം. അധികമുള്ള ഉപ്പ് കിഴിയിലെ ചോറ് വലിച്ചെടുക്കാം.

അരി

അതുപോലെ തേങ്ങാപാലും മറ്റൊരു വഴിയാണ്. ചിക്കൻ കറിയോ മറ്റെന്തെങ്കിലും കറിയാണെങ്കിൽ തേങ്ങ പാൽ ഒഴിക്കുന്നതിലൂടെ ഉപ്പ് കുറയുകയും രുചി കൂടുകയും ചെയ്യും.

തേങ്ങപ്പാൽ

ഉരുളക്കിഴങ്ങ് ചേർത്താൽ രുചി വ്യത്യാസം വരാത്ത വിഭവമാണെങ്കിൽ ഉരുളക്കിഴങ്ങ് ഉടച്ച് ചേർത്ത് ഉപ്പ് കുറയ്ക്കാവുന്നതാണ്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പുഴുങ്ങിയും ഉടച്ച് ചേർത്തും അല്ലെങ്കിൽ കഷ്ണങ്ങളായി മുറിച്ചും കറിയിൽ ഇട്ട് കൊടുക്കാം. ഒരു നുള്ള പഞ്ചസാര ഇടുന്നതും മറ്റൊരു വഴിയാണ്.

പഞ്ചസാര

​ഗോതമ്പ് പൊടിയെടുത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിലിടാം. കറി കുറച്ച് നേരം തിളപ്പിച്ച ശേഷം ഈ ഉരുളകൾ എടുത്ത് മാറ്റാം.

ഗോതമ്പ് പൊടി

ചിക്കൻ കറി, മീൻ കറി എന്നിവയിൽ ഉപ്പ് കൂടി പോയാൽ ഒന്നോ രണ്ടോ തക്കാളി ചെറുതായി അരിഞ്ഞ് ചേർക്കുന്നത് ഫലം ചെയ്യും.

തക്കാളി

അതുപോലെ സവാള വട്ടത്തിൽ അൽപം കനത്തിൽ അരിഞ്ഞ് ചേർക്കുന്നതും കറിയിലെ ഉപ്പ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. വെള്ളം തിളപ്പിച്ച് ചേർക്കാവുന്നതുമാണ്.

സവാള