22  December 2025

SHIJI MK

Image Courtesy:  Getty Images

ആര്‍ത്തവ  ദിനങ്ങളില്‍ ഇവ കഴിക്കണം 

ആര്‍ത്തവ ദിനങ്ങളില്‍ ഓരോ സ്ത്രീയും വ്യത്യസ്ത ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. മലബന്ധം, ക്ഷീണം, വയറുവേദന തുടങ്ങി വിവിധ അവസ്ഥകള്‍ അവരെ തേടിയെത്തുന്നു.

ആര്‍ത്തവം

ആരോഗ്യം മോശമാകുന്ന ഈ ദിനങ്ങളില്‍ സ്ത്രീകള്‍ തീര്‍ച്ചയായും അവരുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നോക്കാം.

ഭക്ഷണങ്ങള്‍

ആര്‍ത്തവ ദിനങ്ങളില്‍ ധാരാളം വെള്ളം കുടിക്കണം. ഇത് നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന തലവേദന ഇല്ലാതാക്കാനും ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുക, വയറ് വീര്‍ക്കുക എന്നിവ തടയുകയും ചെയ്യുന്നു.

വെള്ളം വേണം

ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ആര്‍ത്തവ അസ്വസ്ഥകള്‍ കുറയ്ക്കും.

പഴങ്ങള്‍

ആര്‍ത്തവമാകുമ്പോള്‍ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നു. അതിനാല്‍ ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ഇരുമ്പ് ശരീരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കും.

ഇല്ലക്കറികള്‍

ആര്‍ത്തവ സമയത്തുണ്ടാകുന്ന ഓക്കാനവും മറ്റ് പ്രയാസങ്ങളും തടയുന്നതിന് സഹായിക്കും. എന്നാല്‍ അമിതമായി കുടിക്കുന്നത് വയറുവേദനയ്ക്കും നെഞ്ചെരിച്ചിലിനും വഴിവെക്കും.

ഇഞ്ചി ചായ

ഡാര്‍ക്ക് ചോക്ലേറ്റും കഴിക്കാവുന്നതാണ്. ഇതുവഴി ഇരുമ്പും മഗ്നീഷ്യവും ധാരാളം ശരീരത്തിലെത്തുന്നു. മഗ്നീഷ്യം, പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും.

ചോക്ലേറ്റ്