21 December 2025
SHIJI MK
Image Courtesy: Getty Images
വറുത്ത് മീന്‍ കഴിക്കാനാണ് ഒരുവിധം എല്ലാവര്‍ക്കും താത്പര്യം. മീന്‍ വറുക്കുമ്പോള്‍ മഞ്ഞളും ഉപ്പും ചേര്‍ക്കണമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടോ നിങ്ങള്‍?
മീനില്‍ എന്തിനാണ് ഉപ്പും മഞ്ഞളും പുരട്ടുന്നതെന്ന് അറിയാതെയാണ് ഒരുവിധം എല്ലാവരും അത് ചെയ്യുന്നത്. എന്നാല്‍ ഉപ്പും മഞ്ഞളിനും പിന്നില്‍ ഒരു കാരണമുണ്ട്.
ഉപ്പും മഞ്ഞളും പുരട്ടുമ്പോള്‍ മീനിന്റെ രുചി വര്‍ധിക്കും എന്നാണോ നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത്? നിറം ലഭിക്കാനാണ് ഇതു ചേര്‍ക്കുന്നതെന്ന ധാരണയും ആളുകള്‍ക്കുണ്ട്.
മീനിന് പുറമെ പച്ചക്കറികളിലെല്ലാം തന്നെ മഞ്ഞള്‍ പുരട്ടുന്ന ശീലമുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി എണ്ണയുടെ ഉപയോഗം കുറയ്ക്കാനാകും.
മഞ്ഞള്‍ അസംസ്‌കൃത വസ്തുക്കളുടെ കേടുകൂടാതിരിക്കാന്‍ സഹായിക്കും. മാത്രമല്ല, ഭക്ഷണത്തിലുള്ള ബാക്ടീരിയകളെ കൊല്ലാനും മഞ്ഞള്‍ ബെസ്റ്റാണ്.
മഞ്ഞള്‍ മീനില്‍ പുരട്ടുന്ന സമയത്ത് അതിനുള്ള എല്ലാ ബാക്ടീരിയകളും ഇല്ലാതാകുന്നു. അതിനാല്‍ തന്നെ ഭക്ഷണം കൂടുതല്‍ ആരോഗ്യകരമാകുന്നു.
മീന്‍ വൃത്തിയാക്കിയതിന് ശേഷം ഉപ്പും മഞ്ഞളും ചേര്‍ത്ത് 20 മിനിറ്റ് വരെ വെക്കാം. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.