13 September 2026
Sumeesh T Unneen
Photo Credit: Getty Image
ക്രിയാറ്റിനായി സപ്ലിമെന്റുകൾ തന്നെ വേണമെന്നില്ല. നമ്മുടെ നിത്യജീവിതത്തിൽ കഴിക്കുന്ന മാംസാഹാരങ്ങളിലും മത്സ്യങ്ങളിലും ഇത് സ്വാഭാവികമായി അടങ്ങിയിട്ടുണ്ട്
പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും ധാരാളമായി അടങ്ങിയിട്ടുള്ള മത്തി ക്രിയാറ്റിൻ്റെ മികച്ച ഒരു ഉറവിടമാണ്. സലാഡുകൾക്കൊപ്പമോ അല്ലാതെയോ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം
പ്രോട്ടീന് പുറമെ ക്രിയാറ്റിനും മികച്ച അളവിൽ അടങ്ങിയിട്ടുള്ള കടൽവിഭവമാണ് ചെമ്മീൻ. സെലിനിയം, വിറ്റാമിൻ ബി12 എന്നിവയും ഇതിലുണ്ട്
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, സ്വാഭാവിക ക്രിയാറ്റിൻ എന്നിവ അയലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒമേഗ-3 അടങ്ങിയ ഈ മത്സ്യം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മികച്ച ഫലം നൽകും
പ്രോട്ടീനുകളാൽ സമ്പുഷ്ടമായ മുട്ടയിൽ ചെറിയ അളവിലാണ് ക്രിയാറ്റിൻ അടങ്ങിയിട്ടുള്ളതെങ്കിലും പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിൻ ബി12 ഉൾപ്പെടെയുള്ള മറ്റ് അവശ്യ പോഷകങ്ങളും മുട്ടയിലുണ്ട്
ക്രിയാറ്റിൻ, പ്രോട്ടീൻ, വിറ്റാമിൻ ബി12, അയൺ എന്നിവയുടെ മികച്ച ഉറവിടമാണ് ആട്ടിറച്ചി. കൊഴുപ്പ് കുറഞ്ഞ ഭാഗങ്ങൾ മാത്രം മിതമായ അളവിൽ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക
ചിക്കനിലും സ്വാഭാവികമായി ക്രിയാറ്റിൻ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ കൂടുതലുള്ളതുമായ ചിക്കൻ ബ്രെസ്റ്റ് ഡയറ്റിനായി തിരഞ്ഞെടുക്കാം
വ്യായാമത്തിന് ശേഷം വേഗത്തിൽ പ്രോട്ടീനും ക്രിയാറ്റിനും ശരീരത്തിൽ എത്തിക്കാൻ ചൂര മത്സ്യം കഴിക്കുന്നത് നല്ലതാണ്. കറി വെച്ചോ സലാഡുകളിൽ ഉൾപ്പെടുത്തിയോ ചൂര കഴിക്കാവുന്നതാണ്