14 November 2026

Jayadevan A M

സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

Image Courtesy: Getty Images

ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയില്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്‌ട്രെസ്. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം

സ്ട്രെസ്

മാനസികനിലയെ പെട്ടെന്ന് ഉന്മേഷദായകമാക്കാന്‍ വാഴപ്പഴം നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ ബി 6 അടങ്ങിയിട്ടുണ്ട്‌

വാഴപ്പഴം

മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഇതിലെ എല്‍ തിയനൈന്‍ മനസിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു

ഗ്രീന്‍ ടീ

ചോക്ലേറ്റ് കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റ്‌

ഡാര്‍ക്ക് ചോക്ലേറ്റ്‌

ബദാം, കശുവണ്ടിപ്പരിപ്പ്, ചിയ വിത്തുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാൻ വളരെ നല്ലതാണ്

നട്സും സീഡുകളും

സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡും വിറ്റാമിൻ ഡിയും ധാരാളമുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും

മത്സ്യങ്ങൾ

തൈര് പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളെ വളർത്തുന്നു. സ്ട്രെസിനെ പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന് നൽകുന്നു

തൈര്‌

ചീര പോലുള്ള ഇലക്കറികളിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കുന്നു

ഇലക്കറികൾ