7 November 2026
Nithya V
Image Credit:: Getty Images
മെലറ്റോണിൻ, ട്രിപ്റ്റോഫാൻ, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉറക്കത്തെ സഹായിക്കും.
രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ...
തക്കാളിയിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്, ഇത് ദിവസവും 7 മുതൽ 8 മണിക്കൂർ വരെ മികച്ച ഉറക്കം ലഭിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
തക്കാളി പ്രതിരോധശേഷിയും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, മെലറ്റോണിന്റെ ഒരു സസ്യജന്യ ഉറവിടവുമാണ്,
മെലറ്റോണിൻ, ട്രിപ്റ്റോഫാൻ എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് ചെറി ജ്യൂസ്. ഇത് മികച്ച ഉറക്കം നൽകുന്നു.
രാത്രിയിൽ വേഗത്തിൽ ഉറങ്ങാനും കൂടുതൽ സമയം തടസ്സമില്ലാതെ ഉറക്കം നിലനിർത്താനും സഹായിക്കുന്നു.
അതുപോലെ, വിവിധ തരം നട്സുകളും സീഡുകളും മിതമായ അളവിൽ രാത്രിയിൽ കഴിക്കുന്നത് നല്ല ഉറക്കത്തിന് വഴിതെളിക്കും.
ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രിപ്റ്റോഫാൻ, മഗ്‌നീഷ്യം, കാൽസ്യം, ബി-വിറ്റാമിനുകൾ എന്നിവ ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.