08 September 2026
AMAL KV
Photo Credit: Maruti Website
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് എഡിഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന.
പുതിയ മോഡലിൽ ടൊയോട്ട ഹൈലക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ, ഫീച്ചർ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഹൈക്രോസിന്റെ ടെസ്റ്റ് റൺ നടത്തുന്ന വാഹനങ്ങൾ ഇതിനകം പലയിടങ്ങളിൽ വച്ച് സ്പോട്ട് ചെയ്തിട്ടുണ്ട്.
പുതിയ ഗ്രിൽ, അപ്ഡേറ്റ് ചെയ്ത ബമ്പർ ഭാഗങ്ങൾ, ഡയമണ്ട് ആകൃതിയിലുള്ള എയർ ഇൻലെറ്റുകൾ എന്നിവയാണ് പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ.
ഫേസ്‌ലിഫ്റ്റ് പതിപ്പിൽ സ്ക്രീൻ വലുപ്പം കൂട്ടി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പരിഷ്കരിക്കാൻ സാധ്യതയുണ്ട്.
മെക്കാനിക്കൽ വശങ്ങളിൽ ഫേസ്‌ലിഫ്റ്റ് മോഡലിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
നിലവിലുള്ള 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ സ്ട്രോംഗ്-ഹൈബ്രിഡ് പവർട്രെയിനുകൾ അതേപടി നിലനിർത്തുമെന്നാണ് കരുതുന്നത്.
ഹൈക്രോസ് ഫേസ് ലിഫ്റ്റ് എന്ന് വരുമെന്ന് ടൊയോട്ട ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വർഷം അവസാനമോ, അടുത്ത വർഷം ആദ്യമോ ലോഞ്ച് പ്രതീക്ഷക്കാം.