21 August 2026
Sumeesh T Unneen
Photo Credit: Getty Images
ജിമ്മിൽ ഭാരമുയർത്തിയുള്ള വ്യായാമങ്ങൾ തുടങ്ങുന്നതിന് മുൻപുള്ള 10 മിനിറ്റ് വാം-അപ്പിൻ്റെ ലക്ഷ്യം പേശികളെയും സന്ധികളെയും ഒരുക്കുക എന്നതാണ്
അപ്പർ ബോഡി വർക്കൗട്ടുകൾക്ക് മുൻപായി ട്രെഡ്‌മില്ലിലെ നടത്തം മികച്ചൊരു വാം-അപ്പാണ്. എന്നാൽ തുടക്കത്തിൽ തന്നെ അമിതവേഗതയിൽ ഓടി എനർജി കളയരുത്
സന്ധികൾക്ക് ആയാസം കുറഞ്ഞ വാം-അപ്പ് ആഗ്രഹിക്കുന്നവർക്ക് സൈക്ലിംഗ് തിരഞ്ഞെടുക്കാം. ഇത് ലെഗ് വർക്കൗട്ട് ദിവസങ്ങളിൽ ഏറെ അനുയോജ്യമാണ്
ഇതിൽ ഏതാണ് മികച്ചത് എന്ന് ഒറ്റവാക്കിൽ പറയാനാകില്ല. ഒരോ ദിവസത്തെ വർക്കൗട്ടിനും ശാരീരികക്ഷമതയ്ക്കും അനുയോജ്യമായത് തിരഞ്ഞെടുക്കാം
വാം-അപ്പ് ചെയ്യുമ്പോൾ അമിതമായി ഓടുകയോ കഠിനമായി സൈക്കിൾ ചവിട്ടുകയോ അരുത്. പ്രധാന വർക്കൗട്ടിന് ആവശ്യമായ ഊർജ്ജം ശരീരത്തിൽ നിലനിർത്തണം
ട്രെഡ്‌മില്ലിനും സൈക്ലിംഗിനും പുറമെ അന്ന് ചെയ്യാൻ പോകുന്ന വർക്കൗട്ടിന് അനുയോജ്യമായ സ്ട്രെച്ചിങ്ങുകളും മറ്റു ശരീരചലനങ്ങളും വാം-അപ്പിൽ ഉൾപ്പെടുത്തണം
കനത്ത ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ തുടങ്ങുന്നതിന് മുൻപായി കുറഞ്ഞ ഭാരമുള്ളവ ഉപയോഗിച്ച് വാം-അപ്പ് സെറ്റുകൾ ചെയ്യുന്നത് പേശികൾക്ക് കരുത്തേകും
വാം-അപ്പ് സമയത്ത് എരിച്ചുകളയുന്ന കലോറിയല്ല വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്. ചിട്ടയായ ഭക്ഷണക്രമവും കൃത്യമായ വിശ്രമവും സ്ട്രെങ്ത് ട്രെയിനിംഗുമാണ് ഇതിൽ പ്രധാനം