Jenish Thomas

Pic Credit: Pexels

മുടി വളരാൻ അറ്റം വെട്ടണം എന്നാരു പറഞ്ഞു

Pic Credit: Pexels

26 November 2025

മുടിയുടെ അറ്റം വെട്ടിയാലേ മുടി വളരൂ എന്ന വാദം പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടില്ലേ... ഇതിൽ സത്യമുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? 

വെട്ടിയാലേ വളരൂ 

മുടി വളർച്ച നടക്കുന്നത് തലയോട്ടിക്കുള്ളിലെ ഫോളിക്കിളുകൾ എന്ന ഭാഗത്തുനിന്നാണ്. അല്ലാതെ മുടിയുടെ അറ്റത്തുനിന്നല്ല.

വളർച്ച

മുടി വളർച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിൻ എന്ന പ്രോട്ടീന്റെ പിന്തുണയോടെയാണ് കോശങ്ങൾ രൂപപ്പെടുന്നത്.

പ്രോട്ടീൻ

ആരോഗ്യവാനായ ഒരാൾക്ക് ഒരു മാസത്തിൽ ശരാശരി അര ഇഞ്ച് വരെയാണ് മുടി നീളം വെക്കുന്നത്.

ശരാശരി വളർച്ച

ജനിതകം, പ്രായം, ആരോഗ്യം, ഭക്ഷണക്രമം എന്നിവയാണ് മുടിയുടെ വളർച്ചയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

ഘടകങ്ങൾ

മുടി ട്രിം ചെയ്യുന്നത് വളർച്ചയെ ബാധിക്കില്ലെങ്കിലും, മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും കാഴ്ചയ്ക്കും ഇത് സഹായകരമാണ്.

അറ്റം വെട്ടിയാൽ

മുടിയുടെ അറ്റം വിണ്ടുകീറുന്നതും പൊട്ടിപ്പോകുന്നതും തടയാൻ ഇത് സഹായിക്കും.

വിണ്ടുകീറൽ

വളരുന്നതനുസരിച്ച് മുടിയുടെ അറ്റം കനം കുറഞ്ഞ്, ദുർബലമാവുകയും പൊട്ടിപ്പോകുകയും ചെയ്യുന്നത് ട്രിം ചെയ്യുന്നതിലൂടെ ഒഴിവാക്കാം. 

കനം കുറയുന്നത്