15 October 2026
SHIJI MK
Image Credit: Getty Images
ഇന്നത്തെ കാലത്ത് ആളുകള് ഏറ്റവും കൂടുതല് നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.
എന്നാല് ഭക്ഷണത്തില് അല്പം ശ്രദ്ധിച്ചാല് നിങ്ങള്ക്ക് നന്നായി ഉറങ്ങാന് സാധിക്കും. ഉറക്കം ലഭിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങള് നോക്കാം.
കാത്സ്യം, ട്രിപ്റ്റോഫാന് എന്നിവ അടങ്ങിയ പാല് രാത്രിയില് കുടിക്കുന്നത് ഉറക്കം കിട്ടാന് സഹായിക്കും. ഉറക്കത്തിന് സഹായിക്കുന്ന ഹോര്മോണുകളെ ഉത്പാദിപ്പിക്കാന് പാല് സഹായിക്കും.
വാഴപ്പഴം കഴിക്കുന്നതും ഉറക്കം കിട്ടാന് വളരെ നല്ലതാണ്. പഴത്തിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് നല്ല ഉറക്കം കിട്ടാന് നിങ്ങളെ സഹായിക്കുന്നത്.
സെറോടോണിന് ഉത്പാദനത്തിനായി സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന് ഡി എന്നിവ കൊഴുപ്പുള്ള മത്സ്യങ്ങളില് അടങ്ങിയിരിക്കുന്നു.
ഉറങ്ങാന് പോകുന്നതിന് 1 മണിക്കൂര് മുമ്പ് കിവി കഴിക്കാം. ഇത് വേഗത്തില് ഉറങ്ങാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്.
നട്സുകള് മെലറ്റോണിന്, മഗ്നീഷ്യംസ ട്രിപ്റ്റോഫാന് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവയും നിങ്ങള്ക്ക് നല്ല ഉറക്കം കിട്ടാന് സഹായിക്കുന്നതാണ്.