28 October 2025
Abdul Basith
Pic Credit: Unsplash
നമ്മുടെ ആരോഗ്യത്തെയും മൂഡിനെയും സ്വാധീനിക്കുന്നതാണ് ഉറക്കം. ഉറക്കം നന്നായാൽ ആരോഗ്യവും മൂഡുമൊക്കെ വളരെ നന്നാവും.
നമ്മുടെ ഉറക്കത്തെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന ഭക്ഷണങ്ങളാണ് ഇത്. ഇതിൽ ചിലത് നോക്കാം.
പാൽ, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവയാണ് ഗോൾഡൻ മിൽക്കെന്ന മാന്ത്രിക പാനീയത്തിലുള്ളത്. ഇത് ഉറക്കത്തിന് നല്ലതാണ്.
പാൽ, മഞ്ഞൾ, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവയാണ് ഗോൾഡൻ മിൽക്കെന്ന മാന്ത്രിക പാനീയത്തിലുള്ളത്. ഇത് ഉറക്കത്തിന് നല്ലതാണ്.
നട്ട്സ് മെലട്ടോണിൻ ഉത്പാദനത്തെ മെച്ചപ്പെടുത്തും. മെലട്ടോണിൻ ആണ് ഉറക്കത്തിൻ്റെ ഹോർമോൺ. നട്ട്സ് കഴിക്കുന്നത് ഉറക്കത്തിന് സഹായകമാവും.
കസ് കസ് പ്രകൃതിദത്ത ഉറക്കമരുന്നാണ്. കിടക്കുന്നതിന് മുൻപ് നാരങ്ങാവെള്ളത്തിലോ മറ്റോ കസ് കസ് ഇട്ട് കഴിക്കുന്നത് വളരെ നല്ലതാണ്.
പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് സ്ലീപ് ഹോർമോണിനെ ബാലൻസ് ചെയ്ത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
യോഗർട്ട് അടക്കമുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളൊക്കെ ഉറക്കത്തിന് വളരെ നല്ലതാണ്. ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.