28 OCT 2025

Nithya V

ആശങ്കയായി കോളറ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം! 

Pic Credits: Unsplash/Getty Images

സംസ്ഥാനത്ത് വീണ്ടും കോളറ പടർന്നുപിടിക്കുകയാണ്. ഈ സമയത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

കോളറ

വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാൽ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ.

എന്താണിത്

ഇത് ശരീരത്തെ പ്രവർത്തിക്കാൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റുകൾ വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.

നിർജ്ജലീകരണം

കോളറ പിടിപെടാതിരിക്കാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

ശുചിത്വം

മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.

ആഹാരം

ഭക്ഷണം കഴിക്കുന്നതിനു മുൻപും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കെെകൾ സോപ്പ് ഉപയോ​ഗിച്ച് നന്നായി കഴുകുക.

കെെകൾ കഴുകുക

പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേർത്ത് ഉപയോഗിക്കരുത്. ആഹാരസാധനങ്ങൾ ഒരിക്കലും തുറന്ന് വയ്ക്കരുത്.

ഉപയോഗിക്കരുത്

ഇക്കാര്യങ്ങളെല്ലാം പൂർണമായി പാലിക്കുന്നതിലൂടെ കോളറയ്ക്കെതിരെ പ്രതിരോധം തീർക്കാൻ സാധിക്കും. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ തേടാൻ മടിക്കരുത്

ആരോഗ്യം