October 28 2025
SHIJI MK
Image Courtesy: Getty / Unsplash
ഏത് ഭക്ഷണം തയാറാക്കിയാലും രുചി കൂട്ടാനായി മല്ലിയില ചേര്‍ക്കാറില്ലേ? വൈറ്റമിനുകള്‍, നാരുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മല്ലിയില.
അധികനാള്‍ മല്ലിയില വീട്ടില്‍ സൂക്ഷിക്കാനാകില്ല, പെട്ടെന്ന് കേടുവന്നുപോകും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ദീര്‍ഘനാള്‍ സൂക്ഷിക്കാവുന്നതാണ്.
മല്ലിയിലയുടെ കേടായ ഇലകളും വേരും മുറിച്ചുമാറ്റാം. ശേഷം നന്നവില്ലാത്ത പാത്രത്തില്‍ ഇട്ട് മുകളില്‍ ഒരു ടിഷ്യു പേപ്പര്‍ നിരത്തി കാറ്റ് കയറാത്ത വിധം അടച്ചുവെക്കാം.
ടിഷ്യു പേപ്പര്‍ അല്ലെങ്കില്‍ ഒരു പത്രമെടുത്ത് നന്നായി പൊതിഞ്ഞ് മല്ലിയില കാറ്റ് കയറാത്ത വിധത്തില്‍ പാത്രത്തിലിട്ട് വെക്കാവുന്നതുമാണ്.
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് വേരോടെ മല്ലിയില ഇറക്കി വെക്കാം. ശേഷം പാത്രം നന്നായി അടച്ച് ഫ്രിഡ്ജില്‍ വെക്കുകയാണെങ്കില്‍ ഒരുപാട് കാലം കേടുകൂടാതെയിരിക്കും.
വിനാഗിരിയും മല്ലിയില സൂക്ഷിക്കാനായി ഉപയോഗിക്കാം. മല്ലിയിലയുടെ വേര് മുറിച്ച് മാറ്റിയ ശേഷം വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ അഞ്ച് മിനിറ്റ് മുക്കിവെക്കാം.
ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി, വെള്ളം പോകുന്നത് വരെ വെക്കാം. മല്ലിയില നന്നായി ഉണങ്ങിയതിന് ശേഷം സൂക്ഷിക്കാവുന്നതാണ്.
ഒരു പാത്രത്തില്‍ 1 ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് മല്ലിയില 15 മിനിറ്റോളം മുക്കിവെക്കാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി സൂക്ഷിക്കാവുന്നതാണ്.