07 December 2025
Sarika KP
Image Courtesy: Getty
വൈകുന്നേരങ്ങളിൽ മിക്കവർക്കും ചപ്പാത്തിയാകും ഭക്ഷണം. എന്നാൽ ഇതിനൊപ്പം കറിയായി എന്തുണ്ടാക്കുമെന്ന് ആലോചിക്കുന്നവരുണ്ട്.
മിക്കപ്പോഴും ഓരേ കറി തന്നെയാകും. എന്നാൽ ഇനി അത് വേണ്ട. ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഈ വെറൈറ്റി കറി പരീക്ഷിക്കൂ
കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന മുട്ട കൊണ്ടുള്ള സ്പെഷൽ കറിയാണ്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
രണ്ട് സവാള ചെറുതായി അരിഞ്ഞെടുക്കണം അതിനു ആവശ്യമായ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും എടുക്കാം.
പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റാം.
ശേഷം കശ്മീരി മുളക്പൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർത്ത് വഴറ്റാം. ആവശ്യമെങ്കിൽ ചിക്കൻമസാലയും ചേർക്കാം.
ഇത് എല്ലാം മിക്സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കാം. ശേഷം പാനിലേക്ക് അരച്ച കൂട്ടും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് തിളപ്പിക്കാം.
ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കാം. ശേഷം നന്നായി ഇളക്കിക്കൊടുക്കാം. ഇതോടെ സ്പെഷൽ മുട്ടക്കറി റെഡി.