14 NOV 2025

TV9 MALAYALAM

ഫ്രിഡ്ജിലൊന്നും വയ്ക്കണ്ട... മല്ലിയില  ഇങ്ങനെ സൂക്ഷിക്കൂ.

 Image Courtesy: Getty Images

മല്ലിയില മിക്കവരുടെയും കറികളിലെ പ്രധാന ചേരുവയാണ്. എന്നാൽ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നം അവ വേ​ഗത്തിൽ ചീത്തയാകുന്ന എന്നതാണ്.

മല്ലിയില

റഫ്രിജറേറ്ററിൽ സൂക്ഷിച്ചാലും മല്ലിയില കറുക്കുകയും അതിൻ്റെ പുതുമ നഷ്ടപ്പെടുകയും ചെയ്യും. ഇനി വിഷമിക്കേണ്ട ഈ എളുപ്പവഴി പരീക്ഷിച്ച് നോക്കൂ.

പൊടികൈ

മല്ലിയില ആദ്യം മുറിച്ച് മാറ്റുക. ഇലകൾ കഴുകിയ ശേഷം ഒരു തുണിയിൽ പൊതിയുക. ഇത് ദിവസങ്ങളോളം പുതുമയോടെ നിലിനിർത്തുന്ന നല്ലൊരു മാർ​ഗമാണ്.

തുണിയിൽ

മല്ലിയില വെള്ളത്തിൽ മുക്കിവക്കുകയാണെങ്കിൽ ആ വെള്ളത്തിൽ ചെറിയ അളവിൽ വിനാഗിരി ചേർക്കുന്നത് അത് കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കും.

വിനാഗിരി

മല്ലിയിലയിലെ വെള്ളം നന്നായി കളഞ്ഞ് പേപ്പറിൽ പൊതിഞ്ഞ്, ഉണങ്ങിയ ഒരു പാത്രത്തിൽ സൂക്ഷിക്കുക. കേടുകൂടാതെ ഇരിക്കാൻ ഇത് നല്ലൊരു വഴിയാണ്.

പേപ്പർ

മല്ലിയില ഒരു തുണിയിൽ പൊതിഞ്ഞ് ഫ്രീസറിൽ വയ്ക്കുന്നതും നല്ലതാണ്. അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ പായ്ക്ക് ചെയ്ത് വച്ചാലും മതിയാകും.

പ്ലാസ്റ്റിക് ബാഗ്

മല്ലിയില കഴുകി ഉണക്കി, വേരുകൾ വെട്ടി മാറ്റുക. ശേഷം ഇലകൾ അൽപ്പനേരം കുതിർത്ത് വയ്ക്കുക എന്നതാണ് മറ്റൊരു ഫലപ്രദമായ മാർഗം.

ഇലകൾ

പിന്നീട്, ഇലകൾ ചെറിയ കഷണങ്ങളാക്കി മുറിച്ച് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഇത് വളരെക്കാലം കേടുകൂടാതെ നിലനിർത്തും.

പാത്രത്തിൽ