Abdul Basith
Pic Credit: Social Media
Abdul Basith
26 December 2025
അണ്ടർ 19 ലോകകപ്പിലേക്ക് ഇനി അവശേഷിക്കുന്നത് കേവലം രണ്ട് ആഴ്ചയാണ്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 15 അംഗ ടീമിനെ ആയുഷ് മാത്രെയാണ് നയിക്കുക. കൗമാരതാരം വൈഭവ് സൂര്യവൻശിയും ടീമിലുണ്ട്.
ടീം പ്രഖ്യാപിച്ചപ്പോൾ ഒന്നല്ല, രണ്ട് മലയാളികളാണ് ടീമിൽ ഉൾപ്പെട്ടത്. ഒരാൾ അപ്രതീക്ഷിതമായി ഉൾപ്പെട്ടപ്പോൾ അടുത്തയാൾ ഉറപ്പായിരുന്നു.
ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ആരോൺ ജോർജാണ്. ഹൈദരാബാദിനായാണ് ആരോൺ കളിക്കുന്നതും കോട്ടയം സ്വദേശിയാണ് ഈ 19 വയസുകാരൻ.
വിനു മങ്കാദ് ട്രോഫിയിൽ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിനു മങ്കാദ്. ഏഷ്യാ കപ്പിൽ തുടരെ തകർപ്പൻ പ്രകടനങ്ങൾ.
തൃശൂരുകാരനായ മുഹമ്മദ് ഇനാൻ 2024ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഇനാൻ അപ്രതീക്ഷിതമായാണ് ടീമിൽ ഉൾപ്പെട്ടത്.
ഓസ്ട്രേലിയക്കെതിരായ മൾട്ടി ഫോർമാറ്റ് പരമ്പരയിൽ മികച്ചുനിന്നിട്ടും ഏഷ്യാ കപ്പിൽ ഒരു കളിയിലെ മോശം പ്രകടനം താരത്തിൻ്റെ സ്ഥാനം ഇളക്കുകയായിരുന്നു.
ഇതാദ്യമായാണ് ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ ഒരുസമയം ഉൾപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ലോകകപ്പ് കേരളത്തിന് വളരെ സവിശേഷമാണ്.