27 June 2025

TV9 MALAYALAM

ഉത്തരങ്ങളെഴുതാന്‍ സമയം കിട്ടുന്നില്ലേ, ഈ ടിപ്‌സുകള്‍ പരീക്ഷിക്കൂ

Image Courtesy: Getty

പരീക്ഷ എളുപ്പമാണെങ്കില്‍ പോലും ഉത്തരങ്ങള്‍ നന്നായി എഴുതാന്‍ സമയം കിട്ടിയില്ലെന്ന് പലരും പരാതി പറയാറുണ്ട്‌

പരീക്ഷ

വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെ ജീവിതത്തില്‍ നിര്‍ണായകമാണ് പരീക്ഷകള്‍. നന്നായി പരീക്ഷ പൂര്‍ത്തിയാക്കാന്‍ എഴുതുന്നതിന് വേഗത വേണം

വെല്ലുവിളി

പരീക്ഷയും മറ്റും എഴുതുന്നതിന് വേഗത ലഭിക്കാന്‍ ഉപകരിച്ചേക്കാവുന്ന ചില മാര്‍ഗങ്ങള്‍ നമുക്ക് ഇവിടെ നോക്കാം

ടിപ്‌സുകള്‍

ഏതൊരു കഴിവും നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ മെച്ചപ്പെടൂ. എഴുത്തിന്റെ വേഗതയ്ക്കും പരിശീലനം അനിവാര്യം

പരിശീലനം

എല്ലാ പേനയും ഒരു പോലെയല്ല. ചിലര്‍ക്ക് ചില പേനകള്‍ സുഗമമായി ഉപയോഗിക്കാനാകും. നിങ്ങള്‍ക്ക് അഭികാമ്യമായ പേന ഉപയോഗിക്കുക

എളുപ്പം

എഴുതാനിരിക്കുന്ന രീതിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പുറം, കഴുത്ത്, കൈത്തണ്ട തുടങ്ങിയവയ്ക്ക് ആയാസം കുറയ്ക്കുന്ന തരത്തില്‍ ഇരിക്കണം

രീതി

ടൈമര്‍ വച്ചുള്ള പരിശീലനവും നല്ലത്. ഒരു സമയം സെറ്റ് ചെയ്ത് അതിനനുസരിച്ച് എഴുതി പരിശീലിക്കുന്നത് പ്രയോജനപ്പെടും

ടൈമര്‍

ദീര്‍ഘനേരമുള്ള എഴുത്ത് കൈത്തണ്ടയ്ക്ക് ബുദ്ധിമുട്ടാകും. കൈത്തണ്ടയ്ക്കും, വിരലുകള്‍ക്കും അനുയോജ്യമായ വ്യായാമങ്ങള്‍ ചെയ്യുക

വ്യായാമം