10 January 2026
Nithya V
Image Credit: Getty, PTI
ഒരു ബജറ്റ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഈ വർഷത്തെ കേന്ദ്രബജറ്റ് ഫെബ്രുവരിയിൽ ഒന്നിന് അവതരിപ്പിച്ചേക്കും എന്നാണ് വിവരം.
'ബജറ്റ്' എന്ന വാക്കിന് ലളിതമായി 'വരവ്-ചെലവ് കണക്ക്' എന്ന് അർത്ഥം നൽകാം. എന്നാൽ യഥാർത്ഥത്തിൽ അതാണോ അർത്ഥം.
ബോഗറ്റ് എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്കിന്റെ ഉത്ഭവം. ചെറിയ ബാഗ് അല്ലെങ്കിൽ സഞ്ചി എന്നാണ് ഇതിന്റെ അർത്ഥം.
സർക്കാരിന്റെ ധനകാര്യ രേഖകൾ അടങ്ങുന്ന ഒരു സഞ്ചി എന്ന അർത്ഥത്തിലാണ് ബജറ്റ് എന്ന പദം നിലവിൽ ഉപയോഗിക്കുന്നത്.
പേപ്പർ രഹിത ബജറ്റുകളിലേക്കു മാറിയതോടെ പഴയ സഞ്ചിയും, സ്യൂട്ട്‌കേസുമൊക്കെ അപ്രത്യക്ഷമായി. ഇപ്പോഴിതാ, ടാബുകളിലേക്ക് ബജറ്റ് മാറി.
ബ്രിട്ടിഷ് ഇന്ത്യയിൽ 1860 ഫെബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ജെയിംസ് വിത്സൺ ആണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ഇന്ത്യയുടെ ആദ്യ ധനകാര്യമന്ത്രി ആയിരുന്ന ആർ.കെ. ഷൺമുഖം ചെട്ടി ആണ്.
ഇന്ത്യയിൽ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിത ഇന്ദിരാഗാന്ധി ആയിരുന്നു. റവന്യൂ ബജറ്റ്, ക്യാപിറ്റൽ ബജറ്റ് എന്നിങ്ങനെ 2 ഭാഗങ്ങളാണ് സാധാരണ ബജറ്റിനുള്ളത്.