Abdul Basith

Pic Credit: Unsplash

വിഷാദരോഗത്തിൻ്റെ ഒഴിവാക്കരുതാത്ത ലക്ഷണങ്ങൾ

Abdul Basith

29 January 2026

നമ്മുടെ സമൂഹത്തിൽ പലരും അനുഭവിക്കുന്നതാണ് വിഷാദരോഗം. വിഷാഫരോഗത്തിൻ്റെ ഒഴിവാക്കരുതാത്ത ചില ലക്ഷണങ്ങളുണ്ട്.

വിഷാദരോഗം

വിഷാദരോഗികൾക്ക് വളരെ വേഗത്തിൽ ദേഷ്യം വരും. ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരുന്നത് ഇതിൻ്റെ അടയാളമാണ്.

ദേഷ്യം

വിഷാദരോഗികൾക്ക് ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടാണ്. ഇത് അവരുടെ ജോലിയെയും പഠനത്തെയുമൊക്കെ ബാധിക്കും.

ശ്രദ്ധ

വിഷാരോഗികൾക്ക് എപ്പോഴും സങ്കടമായിരിക്കും. ആഴ്ചകളും മാസങ്ങളും നീണ്ടുനിൽക്കുന്ന ശൂന്യത ഇവരെ എല്ലായ്പ്പോഴും പൊതിയും.

സങ്കടം

ഒരിക്കൽ ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ ഇവർക്ക് സന്തോഷം കണ്ടെത്തുക ബുദ്ധിമുട്ടാവും. ആളുകളെ കാണുന്നതിനടക്കം ഇവർ മടിയ്ക്കും.

മടുപ്പ്

വിഷാദരോഗം ഭക്ഷണശീലങ്ങളെ സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ ശരീരഭാരം കൂടാനും കുറയാനും ഒരുപോലെ സാധ്യതയുണ്ട്.

ശരീരഭാരം

വിഷാദരോഗികളുടെ ഉറക്കം ഒരിക്കലും ശരിയാവാറില്ല. അതുകൊണ്ട് തന്നെ ഇവർക്ക് ഇൻസോംനിയ പോലുള്ള പ്രശ്നങ്ങളുണ്ടാവാം.

ഉറക്കം

വിഷാദരോഗം തള്ളിക്കളയേണ്ട മാനസികാവസ്ഥയല്ല. കൃത്യമായ ചികിത്സയും കൗൺസിലിംഗും കൊണ്ട് വിഷാദരോഗം മാറ്റിയെടുക്കാം. 

വിഷാദം