15 November 2025

Nithya V

10 മിനിറ്റിൽ മുറ്റത്തെ പുല്ല് മുഴുവൻ കളയാം, ഉപ്പ് മാത്രം മതി 

Photos Credit: Unsplash

വീടിന് ചുറ്റും വളർന്ന് നിൽക്കുന്ന പുല്ല് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. എത്ര പറിച്ചു മാറ്റിയാലും വീണ്ടും കിളിർത്തുവരും.

പുല്ല്

എന്നാൽ ഈ അനാവശ്യ പുല്ല് ഇല്ലാതാക്കാൻ വെറും പത്ത് മിനിറ്റ് മതിയെന്ന് അറിയാമോ? ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കൂ....

പത്ത് മിനിറ്റ്

വീട്ടിൽ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായനി തെളിച്ച് അനാവശ്യ പുല്ല് കരിക്കാൻ കഴിയും.

ലായനി

ഒരു പാക്കറ്റ് ഉപ്പ്, ഒരു ലിറ്റർ വിനാഗിരി, 100 മില്ലി സോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുത്തത് ഇവയാണ് ആവശ്യമായ വസ്തുക്കൾ.

ഉപ്പ്

ആദ്യം പൊടിയുപ്പിലേക്ക് വിനാഗിരി ഒഴിക്കുക അതിനു ശേഷം സോപ്പ് ലയിപ്പിച്ച ലായനിയും ചേർത്ത് നന്നായി ഇളക്കി എടുക്കണം.

വിനാഗിരി

ശേഷം ഈ ലായനി ഒരു സ്പ്രേയർ ഉപയോഗിച്ച് വീടിന് ചുറ്റും അനാവശ്യമായി വളരുന്ന പുല്ലിനു മുകളിൽ തളിച്ചു കൊടുക്കാവുന്നതാണ്.

തളിച്ചുകൊടുക്കാം

ഉപ്പ് ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന ഈ ലായനി പുല്ലിന് മേൽ തളിച്ചുകൊടുക്കുന്നതിലൂടെ വെറും ഒരു ദിവസം കൊണ്ടു തന്നെ പുല്ല് കരിയും. 

ഒരുദിവസം

അനാവശ്യമായ പുല്ല് കരിയിച്ച് കളയാൻ മാത്രമല്ല, കീടങ്ങളെ നിയന്ത്രിക്കാനും ഈ ലായനി ഫലപ്രദമായിരിക്കും.

കീടങ്ങൾ