28 December 2025

Sarika KP

 2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...

Image Courtesy: Facebook

ബിഗ് ബജറ്റ് ചിത്രങ്ങൾ മുതൽ യുവതാരങ്ങളുടെ വേറിട്ട പരീക്ഷണങ്ങൾ വരെ  2026-ൽ പുറത്തിറങ്ങാനിരിക്കുന്ന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം

ഏതൊക്കെ

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു ‘പേട്രിയറ്റ്’ എന്ന ചിത്രം വിഷു റിലീസായി എത്തും. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പേട്രിയറ്റ്

മോഹൻലാലിനെ നായനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ദൃശ്യം 3

ദുൽഖർ സൽമാൻ നായകനാകുന്ന വമ്പൻ പ്രോജക്റ്റുകളിൽ ഒന്നാണ് ഐ ആം ദ ഗെയിം. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഐ ആം ദ ഗെയിം

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമായ ഐ, നോബഡിയും 2026-ൽ എത്തും.

ഐ, നോബഡി

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖലീഫ’. ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്.

ഖലീഫ

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷാജി പാപ്പനും സംഘവും വീണ്ടും എത്തുന്നു.  ആട് 3 ത്രീഡിയിൽ ആയിരിക്കും പുറത്തിറങ്ങുക.

ആട് 3

ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം ‘അനോമി’യും അടുത്ത വർഷം ജനുവരി 30ന് പ്രദർശനത്തിനെത്തും.

അനോമി