ജൂലായിൽ തീയറ്ററിലെത്തുന്ന സൂപ്പർ സിനിമകൾ

27 June 2025

Abdul Basith

Pic Credit: Unsplash

ഈ വർഷം ജൂലായ് മാസത്തിൽ തീയറ്ററിലെത്തുന്ന സിനിമകളുണ്ട്. ധീരനും ഫൻ്റാസ്റ്റിക് ഫോറും അടക്കമുള്ള ഈ സിനിമകൾ പരിചയപ്പെടാം.

സിനിമകൾ

ഭീഷ്മപർവം സിനിമയുടെ തിരക്കഥാകൃത്ത് ദേവ്ദത്ത് ഷാജി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ധീരൻ എന്ന സിനിമ ജൂലായ് നാലിനാണ് റിലീസ്.

ധീരൻ

സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഫ്ലാസ്ക് ജൂലായ് 18നെത്തും.

ഫ്ലാസ്ക്

ഇക്കൊല്ലം ഏപ്രിലിൽ റിലീസ് തീരുമാനിച്ചിരുന്ന സിനിമയാണ് പെറ്റ് ഡിറ്റക്ടീവ്. പ്രനീഷ് വിജയൻ സംവിധാനം ചെയ്ത സിനിമ ജൂലായി തീയറ്ററുകളിലെത്തും.

പെറ്റ് ഡിറ്റക്ടീവ്

വിഷ്ണു ശങ്കറിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന സുമതി വളവ് എന്ന സിനിമ മെയ് എട്ടിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ഇതും ഈ മാസം എത്തും.

സുമതി വളവ്

ഫൻ്റാസ്റ്റിക് ഫോർ സിനിമാ പരമ്പരയിലെ ഫൻ്റാസ്റ്റിക് ഫോർ ഫസ്റ്റ് സ്റ്റെപ്സ് എന്ന സിനിമയുടെ റിലീസ് ജൂലായ് 25നാണ് തീരുമാനിച്ചിരിക്കുന്നത്.

ഫൻ്റാസ്റ്റിക് 4

ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമായ വിവാദ ചിത്രം സൂത്രവാക്യത്തിൻ്റെ റിലീസും ജൂലായിലാണ്. ജൂലായ് നാലിന് സിനിമ റിലീസാവും.

സൂത്രവാക്യം

സൺ ഓഫ് സർദാർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ സൺ ഓഫ് സർദാർ 2 വിജയ് കുമാർ അറോറയാണ് സംവിധാനം ചെയ്യുന്നത്. ജൂലായ് 25 ആണ് റിലീസ് ഡേറ്റ്.

സൺ ഓഫ് സർദാർ 2