18  September 2026

SHIJI MK

യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം 

Image Credit: Getty Images

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം മര്‍ച്ചന്റ്‌സ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

യുപിഐ

ഇത്തരത്തില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റം സ്വര്‍ണവ്യാപാര മേഖലയ്ക്ക് തിരിച്ചടി സൃഷ്ടിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അധിക ബാധ്യത സൃഷ്ടിച്ചേക്കും.

സ്വര്‍ണം

75,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 300 രൂപയാണ് ചാര്‍ജായി ഈടാക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് തന്നെ ഇരട്ടി നല്‍കേണ്ടിവരും.

300 രൂപ

സ്വര്‍ണത്തിന് വളരെ ഉയര്‍ന്ന തുക തന്നെ ഉപഭോക്താക്കള്‍ ചെലവഴിക്കുന്നതിനാല്‍ മാസാവസാനത്തില്‍ വലിയൊരു തുക പ്രവര്‍ത്തനച്ചെലവായി ജ്വല്ലറി വ്യാപാരികള്‍ നല്‍കേണ്ടതായി വരും.

മൂല്യം

50,000 രൂപയുടെ യുപിഐ ഇടപാടിന് 200 വരെയും 75,000 രൂപയ്ക്ക് മുകളിലുള്ളതിന് 300 രൂപ വരെയുമാണ് നിരക്ക് ബാധകം. യുപിഐ ഇടപാടുകള്‍ ഉയരുമ്പോള്‍ ഫീസും കൂടും.

ഇത്രയും

യുപിഐ ഇടപാടുകള്‍ ഒരിക്കലും സ്വര്‍ണം വാങ്ങിക്കുന്നവര്‍ക്കല്ല തിരിച്ചടിയാകുന്നത്. ഉപഭോക്താക്കള്‍ നല്‍കുന്ന പേയ്‌മെന്റുകള്‍ക്ക് ഇവിടെ ജ്വല്ലറി ഉടമയാണ് ഫീസ് നല്‍കേണ്ടത്.

സ്വര്‍ണത്തിനോ?

പക്ഷെ ജ്വല്ലറി ഉടമകള്‍ക്ക് ചെലവ് ഉയരുന്നത് ഭാവിയില്‍ ഉപഭോക്താക്കളുടെ മേല്‍ സമ്മര്‍ദം സൃഷ്ടിച്ചേക്കും. ഇത് ഭാവിയില്‍ സ്വര്‍ണവില ഉയരുന്നതിനും വഴിയൊരുക്കിയേക്കും.

എന്നാല്‍