18 November 2025

Sarika KP

ആദ്യമായി മൈക്രോവേവ് ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കൂ! 

Image Courtesy: Pinterest

ഇന്ന് മിക്ക വീടുകളിലും കാണുന്ന ഒന്നാണ് മൈക്രോവേവ്. പാചകം കൂടുതല്‍ എളുപ്പമാക്കാൻ മൈക്രേവേവ് സഹായിക്കും.

മൈക്രോവേവ്

എന്നാല്‍ ഇത് എങ്ങനെ ഉപയോ​ഗിക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നതിനെ കുറിച്ച് അറിയാത്തവര്‍ നിരവധിയുണ്ട്.

എങ്ങനെ ഉപയോഗിക്കണം

മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കുന്നതിന് ഗ്ലാസ് പാത്രങ്ങള്‍ നല്ലതാണ്. ഇതിൽ ചൂട് എല്ലാ ഭാഗത്തും ഒരുപോലെ എത്തുന്നു.

ഗ്ലാസ് പാത്രങ്ങള്‍

ഭക്ഷണം ചൂടാക്കാൻ സെറാമിക് പാത്രവും നല്ലതാണ്. ചൂട് നന്നായി നിലനിർത്തുകയും ചൂടുകൂടുമ്പോള്‍ പ്രതിപ്രവര്‍ത്തനം കുറവുമായിരിക്കും.

സെറാമിക് പാത്രങ്ങള്‍

മെറ്റൽ അല്ലെങ്കിൽ ഫോയിൽ കണ്ടെയ്നറുകൾ ഒരിക്കലും മൈക്രോവേവിൽ ചൂടാക്കരുത്.  ഇത് തീപിടുത്തത്തിന് കാരണമാകും.

ഫോയിൽ കണ്ടെയ്നറുകൾ

ഭക്ഷണം മൈക്രോവേവ്-സുരക്ഷിത ലിഡ് അല്ലെങ്കിൽ പ്ലേറ്റ് ഉപയോഗിച്ച് മൂടുന്നത് നീരാവിയും ഈർപ്പവും നിലനിർത്താൻ സഹായിക്കുന്നു.

ലിഡ് ഉപയോഗിച്ച് മൂടുക

ടൈമർ ബീപ്പ് ചെയ്തുകഴിഞ്ഞാൽ, ഭക്ഷണം ഒന്നോ രണ്ടോ മിനിറ്റിന് ശേഷം എടുക്കുന്നത് ചൂട് പാത്രത്തിലൂടെ തുല്യമായി വ്യാപിക്കാൻ അനുവദിക്കുന്നു.

ടൈമർ

ഓരോ ഉപയോഗത്തിനു ശേഷവും മൈക്രോവേവിന്‍റെ ഉള്‍ഭാഗം വൃത്തിയായി സൂക്ഷിക്കുക. ശരിയായ പവർ സെറ്റിംഗ് ഉപയോഗിക്കുക.

വൃത്തിയായി സൂക്ഷിക്കുക