14 May 2026

Nithya V

വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും 

Image Credit: Facebook

പത്ത് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി

കേരളത്തിന്റെ പതിനാറാം മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ട വിഡി സതീശന് ആറ് കോടി രൂപയിലേറെ ആസ്തിയുണ്ടെന്ന് അറിയാമോ? ലക്ഷങ്ങളുടെ കടം ഉണ്ട്.

ആസ്തി

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജംഗമ, സ്ഥാവര സ്വത്തുകളുൾപ്പെടെയാണ് കോടികളുടെ ആസ്തി. ഭാര്യയുടെ ആസ്തി കൂടി ചേർത്താണിത്.

കോടികളുടെ സ്വത്ത്

വിഡി സതീശനും ഭാര്യ ലക്ഷ്മിപ്രിയയും ചേര്‍ന്ന് ഏകദേശം 6.69 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കൈവശം വച്ചിട്ടുണ്ട്.

സ്ഥാവര ജംഗമ സ്വത്തുക്കള്‍

ഇതിൽ 53.82 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളാണ് വിഡി സതീശന്റെ പേരിലുള്ളത്. ഭാര്യയ്ക്ക് 68.45 ലക്ഷം രൂപയുടെ സ്വത്തുക്കളുണ്ട്.

ജംഗമ സ്വത്തുക്കള്‍

64,000 രൂപ പണവും 25,000 രൂപയുടെ ബാങ്ക് ഓഹരികളും 35 ഗ്രാം സ്വര്‍ണ്ണവും ഉണ്ടെന്ന് സതീശന്‍ വ്യക്തമാക്കിയിരിക്കുന്നു.ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വര്‍ണവും ഉണ്ട്.

ഓഹരി

ഭൂമിയും പാര്‍പ്പിട സ്വത്തും ഉള്‍പ്പെടെ 2.42 കോടി രൂപയുടെ സ്ഥാവര ആസ്തി, ഭാര്യയ്ക്ക് ഏകദേശം 1.85 കോടി രൂപയുടെ ഭൂമി പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്.

പാരമ്പര്യ സ്വത്ത്

മകളുടെ പേരില്‍ 9.61 ലക്ഷം രൂപയുടെ കാര്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. 24 ലക്ഷം രൂപയുടെ വായ്പകളും ബാധ്യതകളും ഉണ്ട്. ഭാര്യയുടെ ബാധ്യത 17.45 ലക്ഷം രൂപയാണ്

ബാധ്യത