23 May 2026
Jayadevan A M
Image Courtesy: PTI
ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുതബാലനാണ് വൈഭവ് സൂര്യവംശി. 15-ാം വയസില്‍ താരം ലോകക്രിക്കറ്റിന്റെ ശ്രദ്ധ നേടി.
പുതിയ കണക്കുകൾ പ്രകാരം വൈഭവ് സൂര്യവംശിയുടെ ആകെ ആസ്തി ഏകദേശം 3 കോടി രൂപയാണ്. 15 വയസ്സ് മാത്രം പ്രായമുള്ള ഒരു താരത്തെ സംബന്ധിച്ച് ഇത് വളരെ വലിയൊരു നേട്ടമാണ്.
വൈഭവ് സൂര്യവംശിയുടെ ഭൂരിഭാഗവും വരുന്നത് ഐപിഎൽ കരാറിലൂടെയും പരസ്യങ്ങളിലൂടെയുമാണ്. ഐപിഎല്ലാണ് പ്രധാന വരുമാന മാര്‍ഗം
2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഈ 15-കാരന്‍ ബാറ്ററെ ടീമിലെത്തിച്ചത്.
ഐപിഎൽ ചരിത്രത്തിൽ കരാർ ഒപ്പിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 2026 സീസണിലും രാജസ്ഥാൻ റോയൽസ് ഇതേ തുകയ്ക്ക് വൈഭവിനെ നിലനിർത്തി.
ഐപിഎൽ മത്സരങ്ങളിൽ കളിക്കുന്നതിലൂടെ ലഭിക്കുന്ന മാച്ച് ഫീ ഇനത്തിൽ മാത്രം 2026 സീസണിൽ ഇതുവരെ ഏകദേശം 52.5 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്.
അണ്ടർ-19 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ 2026 ഫെബ്രുവരിയിൽ ബീഹാർ സർക്കാർ 50 ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകി ആദരിച്ചിരുന്നു.
ഹെൽത്ത് ഡ്രിങ്ക് ബ്രാൻഡായ കോംപ്ലാൻ വൈഭവിനെ തങ്ങളുടെ ബ്രാൻഡ് അംബാസഡറായി കരാർ ചെയ്തിട്ടുണ്ട്. ഇതിലൂടെയും തുക താരത്തിന് ലഭിക്കുന്നുണ്ട്.