11 April 2026
Nithya V
Image Credit: Getty Images
പൊടിയും അഴുക്കും വിയർപ്പും തട്ടി ആഭരണങ്ങളുടെ തിളക്കം കുറയാറുണ്ട്. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് ഇവ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കിയാലോ
പാത്രത്തിൽ ചെറിയ ചൂടുവെള്ളം എടുക്കുക. അതിലേക്ക് കുറച്ച് തുള്ളി ലിക്വിഡ് സോപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇതിൽ ആഭരണങ്ങൾ ഏകദേശം 15 മിനിറ്റ് മുക്കിവയ്ക്കുക.
ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ആഭരണങ്ങളുടെ വിടവുകളിലെ അഴുക്ക് മെല്ലെ ഉരച്ചു കളയുക. പിന്നീട് കഴുകി തുണി ഉപയോഗിച്ച് ഉണക്കിയെടുക്കാം.
വെറും ചൂടുവെള്ളത്തിൽ മാത്രമായും ഇങ്ങനെ ചെയ്യാവുന്നതാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ചും ആഭരണങ്ങൾ വൃത്തിയാക്കാം.
ആഭരണങ്ങളിൽ കുറച്ച് ടൂത്ത് പേസ്റ്റ് പുരട്ടി വിരലുകൾ കൊണ്ടോ മൃദുവായ തുണി കൊണ്ടോ ഉരയ്ക്കുക. ശേഷം വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.
അതേസമയം, മുത്തുകൾ പതിപ്പിച്ച ആഭരണങ്ങൾ ഒരിക്കലും ചൂടുവെള്ളത്തിൽ ഇടരുത്. അവ വൃത്തിയാക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.
ചെറുചൂടുവെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംപൂ ചേർത്ത് മൃദുവായ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുന്നതാണ് നല്ലത്.
ഇങ്ങനെയുള്ള എളുപ്പ വഴികളിലൂടെ പണം ലാഭിക്കാനും സ്വർണ്ണം നഷ്ടപ്പെടാതെ പുതുപുത്തൻ തിളക്കം നിലനിർത്താനും സാധിക്കും.