17 March 2026
ASHLI C
Image Courtesy: Getty Images
ഒരു വ്യക്തിയുടെ ജീവിത വിജയത്തിന്റെ രഹസ്യം അയാളുടെ ശീലങ്ങളാണ്
പലപ്പോഴും നാം അറിയാതെ ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങൾക്കെല്ലാം തടസ്സമായി മാറുന്നത്.
ഓരോ പ്രഭാതവും നമുക്ക് മുന്നിൽ പുതിയ അവസരങ്ങളും പുതിയ ദിവസങ്ങളും ആണ് തുറന്നു നൽകുന്നത്. അതിന് അതിന്റേതായ പ്രാധാന്യം നൽകേണ്ടതുണ്ട്.
വാസ്തുപ്രകാരം നിങ്ങൾ നിങ്ങളുടെ പ്രത്യേകിച്ച് രാവിലെ ചെയ്യുന്ന കാര്യങ്ങളിൽ ചെറിയ മാറ്റം വരുത്തി കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിലെ പല പ്രധാനപ്പെട്ട പ്രശ്നങ്ങളും ഇല്ലാതാകും.
നിങ്ങളും ജീവിതത്തിൽ സന്തോഷവും വിജയവും സമാധാനവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ മൂന്ന് തെറ്റുകൾ ഒരിക്കലും ചെയ്യരുത്.
നെഗറ്റീവ് ചിന്തകളിലൂടെയോ തെറ്റായോ വാക്കുകളോ ഉപയോഗിച്ചുകൊണ്ട് ദിവസം ആരംഭിക്കരുത്. ആരോടും കോപിക്കുവാനോ ദേഷ്യപ്പെടുവാനോ പാടില്ല. ഇത് നിങ്ങളുടെ മാത്രമല്ല ആ വ്യക്തികളുടെയും ദിവസം ഇല്ലാതാക്കും.
ഭൂമിദേവിയെ അമ്മയായാണ് കണക്കാക്കുന്നത്. അതിനാൽ ഉണർന്നു പതിയെ പ്രാർത്ഥിച്ചു കൊണ്ട് വേണം കാല് ഭൂമിയിലേക്ക് വയ്ക്കുവാൻ.രാവിലെ എപ്പോഴും ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുവാൻ ശ്രമിക്കുക.
ഉറങ്ങി എഴുന്നേറ്റ ഉടനെ ഒരിക്കലും മുഖം കണ്ണാടിയിൽ നോക്കരുത്. പകരം നിങ്ങളുടെ കൈപ്പത്തികളിലേക്ക് നോക്കുക. തുടർന്ന് ഇഷ്ട ദേവനെയോ ദേവതയെയോ പ്രാർത്ഥിക്കുക.