03 JUNE 2025
SHIJI MK
Image Courtesy: Freepik/Unsplash
എല്ലാവരുടെയും വീടുകളില്‍ ധാരാളം പപ്പായയുണ്ട്. അവയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കുടുതല്‍ പറയേണ്ട കാര്യമില്ലല്ലോ.
വൈറ്റമിന്‍ സി,ബി,ഇ, പൊട്ടാസ്യം, ഫൈബര്‍, മഗ്നീഷ്യം, തുടങ്ങിയ പോഷകങ്ങള്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്നു.
പപ്പായ മാത്രമല്ല പപ്പായയുടെ കുരുവും ഗുണങ്ങള്‍ നിറഞ്ഞതാണ്. ഇത് ഉണക്കി പൊടിച്ച് കഴിക്കാം.
പപ്പായ വെറുമൊരു പഴമല്ല. അത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ പരിശോധിച്ചാലോ?
പപ്പായയില്‍ ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ മലബന്ധം തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പപ്പായയ്ക്ക് ആന്റ് ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് കഴിക്കുന്നത് വഴി ആര്‍ത്രൈറ്റിസ് കുറയ്ക്കാന്‍ സാധിക്കും.
ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും അടങ്ങിയ പപ്പായ കഴിക്കുന്നത് വഴി ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും.